X

കോവിഡ് വ്യാപനം രൂക്ഷം സിംബാബ് വെയിൽ പ്രതിസന്ധി

സാമ്പത്തിക പ്രതിസന്ധിയോടൊപ്പം കോവിഡ് വ്യാപനം മൂർച്ഛിക്കുക കൂടി ചെയ്തതോടെ സിംബാബ്വെയിൽ ജീവിതം ദുരിതപൂർണമായി. ഒരു മാസം മുമ്പുള്ളതിനെക്കാൾ കോവിഡ് ബാധിതരുടെ എണ്ണം 50 ശതമാനം വർദ്ധിച്ചിട്ടുണ്ട്. ആരോഗ്യ സംവിധാനങ്ങളെല്ലാം നേരത്തെ തകർന്നിരിക്കുന്ന സാഹചര്യത്തിൽ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം രാജ്യത്തെ ആശുപത്രികൾ നേരത്തെ തന്നെ പൂർണതോതിൽ പ്രവർത്തന സജ്ജമല്ല. സമ്പന്നർക്ക് മാത്രമേ മെച്ചപ്പെട്ട ചികിത്സാ സൗകര്യം ലഭിക്കുന്നുള്ളൂ. ദരിദ്രർക്കും ഇടത്തരക്കാർക്കും ചികിത്സയെക്കുറിച്ച് ചിന്തിക്കാൻ പോലും സാധ്യമല്ല.

നവംബർ മുതലാണ് രാജ്യത്ത് കോവിഡ് കേസുകൾ വർദ്ധിച്ചു തുടങ്ങിയത്. പ്രതിദിനം നൂറുപേർക്കെന്ന പേരിലാണ് രോഗം സ്ഥിരികീരിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ചില ഹോസ്പിറ്റലുകളിൽ വെന്റിലേറ്റർ സൗകര്യമില്ല.

zamil: