കോവിഡ് ഭീതിയില്‍ നിന്ന് മോചനം നേടുന്നതിന് മുമ്പാണ് സിക വൈറസ് വില്ലനായി അവതരിച്ചിരിക്കുന്നത്. സിക വൈറസ് കൊതുകുകളാണ് പരത്തുന്നത്.
ചിക്കുന്‍ഗുനിയയും ഡെങ്കിപ്പനിയും പടര്‍ത്തുന്ന ഈഡിസ് കൊതുകുകളാണു സിക വൈറസിന്റെയും വാഹകര്‍. കാഴ്ചയില്‍ ഏറ്റവും ചെറിയ കൊതുകാണ് ഈഡിസ് വിഭാഗത്തിലുള്ളത്. സീബ്രയുടേതുപോലെ പുറത്തു വെളുത്ത വരകള്‍ ഉണ്ടാകും. പ്രധാനമായി കാലിലാണു കടിക്കുന്നത്. വെളിച്ചം കുറഞ്ഞ സ്ഥലത്ത് ഇരുന്നാല്‍ ശല്യം കൂടുതലായിരിക്കും.
പകല്‍ സമയത്താണ് ഈ കൊതുകുകള്‍ കടിക്കുന്നത്. സന്ധ്യാനേരത്തും ശ്രദ്ധിക്കണം.പനി, ദേഹത്തു ചുവന്ന പാടുകള്‍, പേശി വേദന, സന്ധി വേദന, തലവേദന എന്നിവ. വൈറസ് ബാധയുള്ള എല്ലാവര്‍ക്കും ലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല. 2 മുതല്‍ 7 ദിവസം വരെ രോഗലക്ഷണങ്ങള്‍ നീണ്ടുനില്‍ക്കും.
സിക വൈറസിനു പ്രതിരോധ മരുന്നോ പ്രത്യേക ചികിത്സയോ ഇല്ല. ലക്ഷണങ്ങള്‍ക്ക് അനുസരിച്ചുള്ള ചികിത്സയാണു നല്‍കുന്നത്. സിക വൈറസ് ബാധിച്ചുള്ള മരണം അപൂര്‍വമായേ ിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂ.ലൈംഗികബന്ധത്തിലൂടെ സിക വൈറസ് പകര്‍ന്നതായി വിവിധ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.