X

റയലില്‍ സിദാന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി; പി.എസ്.ജിയോട് തോറ്റാല്‍ പുറത്താക്കുമെന്ന മുന്നറിയിപ്പുമായി ക്ലബ്

മാഡ്രിഡ്: റയല്‍ മാഡ്രിഡിന്റെ പരിശീല കുപ്പായത്തില്‍ അധികാലം സിനദ്ദിന്‍ സിദാനെ കാണാനാകില്ലെന്നാണ് പുറത്തു വരുന്ന ഏറ്റവും പുതിയ വാര്‍ത്തകള്‍. കോപ്പ ഡെല്‍ റേ ടൂര്‍ണ്ണമെന്റില്‍ കഴിഞ്ഞ ദിവസം റയല്‍ മാഡ്രിഡ് ലെഗാനിസുമായി തോല്‍പ്പിണഞ്ഞ് പുറത്തായതോടെയാണ് റയലില്‍ സിദാന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു തുടങ്ങി എന്ന വാര്‍ത്തകള്‍ക്ക് കൂടുതല്‍ ശക്തി പ്രാപിക്കുന്നത്.

 

നടപ്പു സീസണില്‍ ലാലീഗയില്‍ മുടന്തുന്ന റയല്‍ മാഡ്രിഡ് ബന്ധവൈരികളായ ബാര്‍സലോണക്ക് കിരീടം ഏറെക്കുറെ അടിയറവുവെച്ച മട്ടാണ്. ഇതിനിടയിലാണ് നേടാന്‍ സാധ്യതയുണ്ടായിരുന്ന കോപ്പ ഡെല്‍ റേ ടൂര്‍ണമെന്റില്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ കഴിഞ്ഞ ദിവസം തോറ്റു പുറത്താവുന്നത്. സീസണില്‍ ഇനി കാര്യമായി എന്തെങ്കിലും ചെയ്യാന്‍ റയലിനാവുക ചാമ്പ്യന്‍സ് ലീഗില്‍ മാത്രമാണ്. പ്രീ-ക്വാട്ടറില്‍ മികച്ച ഫോമില്‍ പന്തു തട്ടുന്ന ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുടെ വെല്ലുവിളി മറികടന്നുവേണം അവസാന എട്ടില്‍ പ്രവേശിക്കാന്‍. അതേസമയം പി.എസ്.ജിയുമായി തോറ്റാല്‍ പരിശീലക സ്ഥാനത്തു നിന്ന് മാറ്റുമെന്ന മുന്നറിയിപ്പ് റയല്‍ അധികൃതര്‍ സിദാനു കൈമാറി എന്നാണ് പുതിയ അഭ്യൂഹങ്ങള്‍.

കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ 123 മത്സരങ്ങളില്‍ റയലിനെ പരിശീലിപ്പിച്ച സിദാന്‍ ചാമ്പ്യന്‍സ് ലീഗ് (2), ലാ ലീഗ (1), ഫിഫ ലോകകപ്പ് (2), യുവേഫ സൂപ്പര്‍ കപ്പ് (2) എന്നി സുപ്രാധാന കിരീടങ്ങള്‍ റയലിനായി നേടിക്കൊടുത്തിട്ടുണ്ട്.

 

 

സൂപ്പര്‍ താരങ്ങളുടെ പരുക്കും അല്‍വാരോ മൊറാട്ട, ഹാമിസ് റോഡ്രിഗസ്, പെപെ തുടങ്ങിയവര്‍ക്കു പകരമായി പുതിയ കളിക്കാരെ ടീമിലെത്തിക്കാന്‍ കഴിയാതെ പോയതാണ് റയലിന്റെ മോശം ഫോമിന് പ്രധാന കാരണം. ലോകഫുട്‌ബോളര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോള്‍ അടിക്കാന്‍ പിന്നാക്കം പോയതും ടീമിനു വിനയായി. അതേസമയം ചാമ്പ്യന്‍ ലീഗില്‍ ഹാട്രിക് കിരീടം ചൂടി തങ്ങളുടെ പ്രിയ ടീം തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ്് റയല്‍ ആരാധകര്‍.

chandrika: