ചൈനയുടെ സീറോ കോവിഡ് നയത്തിനെതിരെ ജനരോഷം കനക്കുന്നു. വടക്കു പടിഞ്ഞാറന്‍ ചൈനയില്‍ അടച്ചിട്ട ക്യാമ്പില്‍ മൂന്ന് വയസുള്ള കുട്ടി മരിച്ചതിനെ തുടര്‍ന്നാണ് പ്രതിഷേധം. ക്യാമ്പിലുണ്ടായ വാതക ചോര്‍ച്ചയാണ് കുട്ടിയുടെ മരണത്തതിന് കാരണമായത്.
മരണപ്പെട്ട കുട്ടിയുടെ പിതാവ് സമൂഹ മാധ്യമത്തില്‍ അധികൃതരുടെ പിഴവും കര്‍ശന നിയന്ത്രണവുമാണ് മരണകാരണമെന്ന് പറഞ്ഞു. കുട്ടിയെ കൃത്യ സമയത്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നു എന്ന് പോസ്റ്റില്‍ പറയുന്നുണ്ട്. വാതക ചോര്‍ച്ചയെ തുടര്‍ന്ന് ക്യാമ്പിനുള്ളില്‍ ഉണ്ടായിരുന്ന കുട്ടിക്കും മാതാവിനും ബുദ്ധിമുട്ടുണ്ടായി. പിന്നീട് മാതവിന്റെ ആരോഗ്യ നില മെച്ചപ്പെട്ടെങ്കിലും കുട്ടിയുടെ അവസ്ഥ വഷളായി. കുട്ടിക്ക് കൃത്യമായി പരിചരണം ലഭിക്കാത്തതിനാലാണ് മരണം സംഭവിച്ചതെന്ന് പ്രതിഷേധക്കാര്‍ ആരോപിക്കുന്നുണ്ട്.