X
    Categories: indiaNews

ഖുര്‍ത്വുബ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അക്കാദമിക് എക്‌സലന്‍സ്; കെട്ടിടോദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു

ബീഹാറിലെ കിഷന്‍ഗഞ്ചിലെ ഖുര്‍ത്വുബ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അക്കാദമിക് എക്‌സലന്‍സിന്റെ കെട്ടിടോദ്ഘാടനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സുബൈര്‍ ഹുദവിയുടെ നേതൃത്വത്തില്‍ പണിതുയര്‍ത്ത വിദ്യാഭ്യാസ സൗധം പ്രമുഖരുടെ സാന്നിധ്യത്തിലാണ് ഇന്ന് രാജ്യത്തിന് സമര്‍പ്പിച്ചത്. ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ വിപ്ലവത്തിന് തിരികൊളുത്തുകയാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.

രാജ്യത്തെ ഏറ്റവും ദരിദ്രരായ ജനങ്ങള്‍ വസിക്കുന്ന ഗ്രാമത്തിലാണ് വിദ്യാഭ്യാസത്തിന്റെ തണലൊരുക്കിയിരിക്കുന്നത്. സാമ്പത്തികമായും സാമൂഹികമായും കടുത്ത പിന്നാക്കാവസ്ഥയില്‍ കഴിയുന്നവരുടെ ഉന്നമനത്തിനായി സ്ഥാപനം ഇനി ചുവടുറപ്പിക്കും.

കേരളം പോലെ ഉയര്‍ന്ന ജീവിത നിലവാരമുള്ള ഒരു സംസ്ഥാനത്തിലിരുന്ന് സങ്കല്‍പ്പിക്കാന്‍ പോലും കഴിയാനാവാത്തത്രയും ഗുരുതരമാണ് ഇവിടുത്തെ സ്ഥിതി. നിരക്ഷരരും അതിദരിദ്രരുമായ പട്ടിണിപ്പാവങ്ങള്‍. അന്നന്നത്തെ ആഹാരത്തിന് പോലും ഗതിയില്ലാത്തവര്‍. നിത്യചെലവിന് വഴികണ്ടെത്താന്‍ കൊച്ചുകുഞ്ഞുങ്ങള്‍ പോലും ജോലി ചെയ്യേണ്ടി വരുന്ന പരിതഃസ്ഥിതി. ഇത്തരം പരിതസ്ഥിതി നിലനില്‍ക്കുന്ന പ്രദേശത്താണ് വിദ്യാഭാസവിപ്ലവത്തിനായ് ഖുര്‍തുബ ഉയര്‍ന്നിരിക്കുന്നത്. ഖുര്‍ത്വുബ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അക്കാദമിക് എക്‌സലന്‍സിന്റെ ഉദ്ഘാടനവേദിയില്‍ സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

ഖുര്‍ത്വുബ ഒരു വലിയ ചരിത്രത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്. സ്‌പെയിനുകാര്‍ കൊര്‍ദോവ എന്നും അറബികള്‍ ഖുര്‍ത്വുബ എന്നും വിളിച്ചുപോരുന്ന സ്‌പെയിനിലെ സര്‍വകലശാല. ഈ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ചരിത്രത്തില്‍ നിന്നും പ്രേരണയുള്‍ക്കൊണ്ട് നന്മയെ പുനഃസൃഷ്ടിക്കുകയാണ് സ്ഥാപനമെന്നും തങ്ങള്‍ ഓര്‍ത്തു.

കിഷന്‍ഗഞ്ചിലെ അധസ്ഥിത ജനത്തിന് ഇസ്ലാമിക മൂല്യങ്ങളും മികച്ച വിദ്യാഭ്യാസവും പുതിയ സാങ്കേതിക വിദ്യകളും പകര്‍ന്നു നല്‍കി ജീവിത നിലവാരം ഉയര്‍ത്തുകയെന്നതാണ് ഖുര്‍ത്വുബ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അക്കാദമിക് എക്‌സലന്‍സിയിലൂടെ ലക്ഷ്യമിടുന്നത്.

Test User: