X

വിലക്കിനെതിരെ സാക്കിര്‍ നായികിന്റെ ട്രസ്റ്റ് കോടതിയില്‍

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ ഇസ്‌ലാമിക മതപ്രഭാഷകന്‍ സക്കീര്‍ നായിക് നേതൃത്വം നല്‍കുന്ന ട്രസ്റ്റ് ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ (ഐ.ആര്‍.എഫ്) ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
ഹര്‍ജി ഫയലില്‍ സ്വീകരിച്ച കോടതി ഉടന്‍ തന്നെ വിഷയത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഹര്‍ജി കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. കഴിഞ്ഞ നവംബര്‍ 15 നാണ് കേന്ദ്രസര്‍ക്കാര്‍ ഐ.ആര്‍.എഫിന് അഞ്ചുവര്‍ഷത്തെ വിലക്കേര്‍പ്പെടുത്തിയത്.
നിയമവരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു നടപടി. ഇതേത്തുടര്‍ന്ന് സംഘടനയുടെ മുംബൈയിലെ കെട്ടിടങ്ങളില്‍ എന്‍. ഐ.എ റെയ്ഡ് നടത്തിയിരുന്നു.
സാക്കിര്‍ നായിക് നിരവധി വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയെന്നാണ് ആഭ്യന്തര വകുപ്പിന്റെ ആരോപണം. ഇതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പൊലീസ് അദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. യു.എ.പി.എ ഉള്‍പ്പെടെയുള്ള നിയമങ്ങളും സര്‍ക്കാര്‍ നായിക്കിനെതിരെ ചുമത്തിയിരുന്നു.
അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടുകളും അന്വേഷണ എജന്‍സികള്‍ മരവിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങളെല്ലാം സാകിര്‍ നായിക് നിഷേധിച്ചിരുന്നു.

chandrika: