X

സാകിര്‍ നായികിനെ രാജ്യത്ത് തിരിച്ചെത്തിക്കല്‍; നിയമനടപടി പൂര്‍ത്തിയായി

ന്യൂഡല്‍ഹി: ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ സാകിര്‍ നായികിനെ രാജ്യത്തെത്തിക്കാന്‍ നിയമനടപടി പൂര്‍ത്തിയായതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. മലേഷ്യന്‍ സര്‍ക്കാറിന് ഇതുസംബന്ധിച്ച് അപേക്ഷ ഔദ്യോഗികമായി കൈമാറുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു. നിയമനടപടി പൂര്‍ത്തിയായ ശേഷം മാത്രമേ ഒരു വിദേശരാജ്യത്തിന് അപേക്ഷ നല്‍കാന്‍ സാധിക്കുകയുള്ളൂ എന്നതിനാല്‍ ഇതില്‍ കാലതാമസം വന്നതെന്നാണ് രവീഷ് കുമാര്‍ പറയുന്നത്.

AlsoRead:


സാകിര്‍ നായികിനെ കൈമാറും; പാസ്പോര്‍ട്ട് റദ്ദാക്കില്ലെന്ന് മലേഷ്യന്‍ ഭരണകൂടം


സാകിര്‍ നായികിനെ കൈമാറാന്‍ തയാറാണെന്ന് മലേഷ്യന്‍ സര്‍ക്കാര്‍ അറിയിച്ചതിനു പിന്നാലെയാണ് കേന്ദ്രവിദേശകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച് പ്രതികരിച്ചത്.

അതിനിടെ, സാകിര്‍ നായികിന്റെ മുംബൈയിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള നീക്കം എന്‍ഐഎ ശക്തമാക്കി. ഇതുസംബന്ധിച്ച് മുംബൈ പ്രത്യേക കോടതിയില്‍ എന്‍ഐഎ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്.

chandrika: