ബൈറൂത്ത്: ഇസ്‌ലാമിക് റിസര്‍ച്ച് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ഡോ.സാകിര്‍ നായിക്കിനെ വിലക്കുന്നതിന് ലബനാനില്‍ ഹിന്ദുത്വ തീവ്ര ചിന്താഗതിക്കാരുടെ പ്രക്ഷോഭം.
ലബനാനില്‍ സാകിര്‍ നായിക്കിന്റെ പ്രഭാഷണ പരമ്പര വിലക്കുകയാണ് പ്രക്ഷോഭകാരികളുടെ ലക്ഷ്യം.
സാകിര്‍ നായികിന്റെ പ്രഭാഷണം ജനങ്ങളെ സ്വാധീനിക്കാനിടയുണ്ടെന്ന് ഭയക്കുന്നതായി ചില പ്രക്ഷോഭകാരികള്‍ ‘ദ ന്യൂ അറബിനു’ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ആരോപണം ധാക്ക സംഭവവുമായി ബന്ധപ്പെടുത്തി
ധാക്ക സംഭവവുമായി ബന്ധപ്പെടുത്തിയാണ് ലബനാനിലെ തീവ്രഹിന്ദുത്വവാദികള്‍ സാകിര്‍ നായിക്കിനെതിരെ പ്രക്ഷോഭത്തിന് തുടക്കം കുറിച്ചത്.
Also Read: സാകിര്‍ നായികിന് സഊദി പൗരത്വം നല്‍കിയതായി റിപ്പോര്‍ട്ട്
അതേസമയം തനിക്കെതിരെയുള്ള ആരോപണം മോദി സര്‍ക്കാറിന്റെ തീവ്രഹിന്ദുത്വ അജണ്ടയുടെ ഭാഗമാണെന്ന് നായിക് പ്രതികരിച്ചു.