സാക്കിര്‍ നായിക്കിനെ ഫിഫ ലോകകപ്പിലേക്ക് ഖത്തര്‍ ക്ഷണിച്ചതിന് പിന്നാലെ ഖത്തര്‍ ലോകകപ്പ് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ബി.ജെ.പി നേതാവ് സാവിയോ റോഡ്രിഗസ്. സര്‍ക്കാരിനോടും ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷനുകളോടും ഖത്തറിലേക്ക് പോകുന്ന ഇന്ത്യക്കാരോടുമാണ് ബി.ജെ.പി വക്താവിന്റെ ആഹ്വാനം. ഖത്തര്‍ ഇന്ത്യയില്‍ വിലക്കുള്ള സാക്കിര്‍ നായിക്കിനെ ക്ഷണിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് ബഹിഷ്‌കരണം ആവശ്യപ്പെട്ടത്.
ഫിഫ ലോകകപ്പ് ഒരു ആഗോള സംഭവമാണ്. ലോകമെമ്പാടുമുള്ള ആളുകള്‍ ഈ അത്ഭുതകരമായ കായിക വിനോദത്തിന് സാക്ഷ്യം വഹിക്കാന്‍ വരുന്നു. കൂടാതെ ദശലക്ഷക്കണക്കിന് ആളുകള്‍ ഇത് ടി.വിയിലും ഇന്റര്‍നെറ്റിലും കാണുന്നു. ലോകം ആഗോള ഭീകരതക്കെതിരെ പോരാടുന്ന സമയത്ത് സാക്കിര്‍ നായിക്കിന് വേദി നല്‍കുന്നു. ഒരു ഭീകരന് തന്റെ തീവ്രതയും വിദ്വേഷവും പ്രചരിപ്പിക്കാന്‍ ഒരു വേദി നല്‍കുക എന്നതാണ്” അദ്ദേഹം പറഞ്ഞു. ഭീകരതക്കെതിരായ ആഗോള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകകപ്പ് പരിപാടി ബഹിഷ്‌കരിക്കാന്‍ ബി.ജെ.പി നേതാവ് അഭ്യര്‍ത്ഥിച്ചു.