X

നൊമ്പരമായി സഫീര്‍; ഓടിനടന്ന് പിതാവ്..

.

മാര്‍ക്‌സിസ്റ്റ് ഭീകരതയുടെ കൊലക്കത്തിക്കിരയായ സഫീറിന്റെ ജ്വലിക്കുന്ന ഓര്‍മ്മകളോടെയാണ് യാത്ര മണ്ണാര്‍ക്കാട്ടേക്ക് പ്രവേശിച്ചത്. സ്വന്തം മകന്‍ നഷ്ടമായിട്ടും പിതാവ് സിറാജ് യുവജന യാത്രയുമായി ബന്ധപ്പെട്ട് യുവാക്കളെ പോലെ ഓടി നടന്ന് പ്രവര്‍ത്തിക്കുന്നത് കാണാമായിരുന്നു.

*** *** ***
പോളിയോ ബാധിച്ച് നടക്കാന്‍ കഴിയാതിരിക്കുന്നത് യുവജന യാത്രയില്‍ പങ്കുകൊള്ളാതിരിക്കാനുള്ള കാരണമല്ല, നാട്ടുകലിലെ കെ.പി.എം സലീമിന്. മുസ്‌ലിം യൂത്ത് ലീഗ് യുവജന യാത്ര തുടങ്ങിയ നാട്ടുകലില്‍ നിന്ന് സമാപനം നടന്ന കോങ്ങാട് ചിറക്കല്‍ പടിവരെ 22 കിലോമീറ്റര്‍ താണ്ടിയാണ് നിശ്ചയദാര്‍ഢ്യം ആവര്‍ത്തിച്ചത്. മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ സെക്രട്ടറികൂടിയാണ് സലീം.

*** *** ***
ആദിവാസി ഊരിലെ ചാത്തന്‍ മൂപ്പന്‍ സമാപന സമ്മേളന വേദിയിലെത്തി യുവജന യാത്രാ നായകന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് ഉപഹാരം കൈമാറി.
വള്ളുവനാടന്‍ തിറ, തെയ്യം കരിങ്കാളികള്‍ പട്ട മുടി ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെയാണ് മണ്ണാര്‍ക്കാട് ടൗണിലേക്ക് ജാഥയെ വരവേറ്റത്.

chandrika: