കര്‍ണാടകയില്‍ യുവമോര്‍ച്ച നേതാവിനെ കുത്തിക്കൊന്നു. ധര്‍വാഡിലെ കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റും യുവമോര്‍ച്ച നേതാവുമായ പ്രവീണ്‍ കമ്മാര്‍(36) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രി 10.30-ഓടെയായിരുന്നു സംഭവം.
ഗ്രാമത്തിലെ ഉത്സവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനയില്ല. പ്രവീണിന്റെ കഴുത്തിലും വയറ്റിലും അക്രമികള്‍ കത്തി കൊണ്ട് കുത്തിയിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയവൈരാഗ്യമുണ്ടോ എന്നകാര്യം പൊലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
അതേസമയം, പ്രവീണ്‍ കമ്മാറിന്റേത് രാഷ്ട്രീയ കൊലപാതകമാണെന്നാണ് ബി.ജെ.പി. നേതാക്കളുടെ ആരോപണം.