X

കുത്തേറ്റ് ചികിത്സയിലായിരുന്ന യുവമോര്‍ച്ചാ പ്രവര്‍ത്തകന്‍ മരണപ്പെട്ടു

പാലക്കാട് ആലത്തൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. യുവമോര്‍ച്ചയുടെ തരൂര്‍ പഞ്ചായത്ത് സെക്രട്ടറിയായ അരുണ്‍ കുമാറാണ് മരണപ്പെട്ടത്. മാര്‍ച്ച് രണ്ടിനാണ് യുവാവിന് മര്‍ദനമേറ്റത്. തുടര്‍ന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം. അരുണ്‍ കുമാറിനെ കുത്തിയത് സി.പി.എം പ്രവര്‍ത്തകരാണെന്ന് യുവമോര്‍ച്ച ആരോപിച്ചിരുന്നു. മരണത്തില്‍ പ്രതിഷേധിച്ച് മനാളെ ആലത്തൂര്‍ താലൂക്ക്, പെരിങ്ങോട്ടു കുറുശ്ശി, കോട്ടായി പഞ്ചായത്തുകളിലും ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു.

Test User: