X
    Categories: MoreViews

താന്‍ ആത്മവിശ്വാസത്തിന്റെ കരുത്തിലെന്ന് യൂസുഫ് പത്താന്‍

കൊല്‍ക്കത്ത: തന്റെ കരുത്തില്‍ പൂര്‍ണ സംതൃപ്തനാണിപ്പോള്‍ വെടിക്കെട്ട് ബാറ്റ്സ്മാന്‍ യൂസുഫ് പഠാന്‍. ഐ.പി.എല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി ഫോമിലെത്തിലെത്തിയ പത്താന്‍ മാധ്യമങ്ങളോടാണ് തന്റെ ആത്മവിശ്വാസം പങ്കിട്ടത്. ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തില്‍ പത്താന്‍ 39 പന്തില്‍ നിന്ന് 59 റണ്‍സ് നേടിയിരുന്നു.

പ്രത്യേക കഴിവുകളുള്ള ആളുകളാണ് എല്ലാവരും. അതുപോലെതന്നെ ഞാനും എന്നെ പ്രത്യേക കഴിവുള്ള ആളായാണ് കാണുന്നത്. എന്നോട് മത്സരിക്കാന്‍ ആര്‍ക്കുമാകില്ല. താരതമ്യത്തിന് അതീതനായ ആളായാണ് തന്നെ സ്വയം കാണുന്നത്. എന്നാല്‍ എന്നേക്കാള്‍ മുന്നിലുള്ളത് ആരാണെന്നത് എന്നെ ബാധിക്കുന്നൊരു പ്രശ്‌നമല്ലെന്നും യൂസുഫ് പത്താന്‍ പറഞ്ഞു. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വരാന്‍ സാധ്യതയുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു പത്താന്‍.

പല കളികളിലും അനാവശ്യമായ ഷോട്ടുകളില്‍ പുറത്താവുമ്പോള്‍ ടീം തോല്‍ക്കുന്നതാണ് കണ്ടെത്. എന്നാല്‍ താന്‍ ക്രീസില്‍ നില്‍ക്കുന്ന സമയത്തെല്ലാം ടീം ജയിക്കുന്നതാണ് കാണുന്നതെന്നും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ജയങ്ങളെ മുന്‍നിര്‍ത്തി പത്താന്‍ പറഞ്ഞു. രണ്ടാമത്തെ ബോളില്‍ തന്നെ അടിച്ചു തുടങ്ങുന്നതാണ് രീതി. എന്നാല്‍ തന്റെ രീതിയില്‍ തന്നെ കളി തുടരാനാണ് ഷാരൂഖ് ഖാന്റെ നിര്‍ദ്ദേശമെന്നും പത്താന്‍ അറിയിച്ചു.

ഫോമിലേക്ക് തിരിച്ചെത്തിയതായും എന്നാല്‍ നല്ല മാറ്റം വരാന്‍ സമയമെടുക്കുമെന്നും പഠാന്‍ പറഞ്ഞു. ഇന്നല്ലെങ്കില്‍ നാളെ തനിക്ക് മികച്ച അവസരം ലഭിക്കുമെന്നും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വരവിനെ സംബന്ധിച്ച് പഠാന്‍ കൂട്ടിച്ചേര്‍ത്തു.

chandrika: