X

മുട്ടം വെങ്ങര സരിഗമ വിളയില്‍ ഫസീല പുരസ്‌കാരം യൂസഫ് കാരക്കാടിന്

ദുബായ്: വെങ്ങര-മുട്ടം സരിഗമയുടെ പ്രഥമ വിളയില്‍ ഫസീല പുരസ്‌കാരം പ്രവാസിയും പിന്നണി ഗായകനുമായ യൂസഫ് കാരക്കാടിന്. പ്രവാസലോകത്ത് ശ്രദ്ധേയനായ പ്രതിഭയാണ് യൂസുഫ് കാരക്കാട്. ചെറുപ്പംതൊട്ട് ഇസ്‌ലാമിക കഥാപ്രസംഗം, കവിതാലാപനവുമായി കാസറ്റുകളിലും പാടി ശ്രോതാക്കള്‍ക്കിടയില്‍ ഖ്യാതിനേടിയ ഗായകനാണ്. ഫോക്‌ലോര്‍ അക്കാദമി ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാരം, മാപ്പിളകലാ അക്കാദമി പുരസ്‌കാരവും മാപ്പിള കലാരത്നം പുരസ്‌കാരവും നേടിയിട്ടുണ്ട്. 1990ല്‍ ഹിജാസത്ത് എന്ന പേരില്‍ ഓഡിയോ ആല്‍ബവും പുറത്തിറക്കിയിരുന്നു.

നിരവധി വേദികളില്‍ യൂസുഫിന്റെ ആലാപന വൈഭവം തീര്‍ത്ത ‘സംകൃതപമഗരി’
എന്ന പേരില്‍ മാപ്പിളപ്പാട്ട് അന്താക്ഷരിയിലൂടെയും പ്രശംസ നേടിയിരുന്നു. പ്രൊഫ.ബി മുഹമ്മദ് അഹമ്മദ്, മനോഹരന്‍ വെങ്ങര, യുഎഇയിലെ കലാ-സാംസ്‌കാരിക സാമൂഹിക-രാഷ്ട്രീയ പ്രവര്‍ത്തകന്‍ ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി, ദര്‍ശന പ്രസിഡന്റ് സി.പി ജലീല്‍ എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്. മുട്ടം സരിഗമ പ്രസിഡന്‍ന്റ് പുന്നക്കന്‍ ബീരാന്‍, ജനറല്‍ സെക്രട്ടറി കെ.ടി.പി ഇബ്രാഹിം എന്നിവരും പങ്കെടുത്തു.

webdesk14: