കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മിന്നും വിജയത്തിനായി പ്രചാരണതന്ത്രങ്ങള്‍ മെനഞ്ഞ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ സുനില്‍ കനുഗോലുവിന് മുഖ്യമന്ത്രി
സിദ്ധരാമയ്യയുടെ മുഖ്യ ഉപദേഷ്ടാവായി നിയമനം. ക്യാബിനറ്റ് റാങ്കോടെയാണ് കനുഗോലുവിന്റെ നിയമനം. മന്ത്രിമാരുടെ വകുപ്പുവിഭജനം ഉള്‍പ്പെടെ പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് കനുഗോലുവിന് ക്യാബിനെറ്റ് റാങ്കോടെ നിയമനം നല്‍കിയത്.
ബിജെപി, ഡിഎംകെ, അണ്ണാ ഡിഎംകെ, അകാലിദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ക്കായി നിരവധി തിരഞ്ഞെടുപ്പുകള്‍ കനുഗോലു കൈകാര്യം ചെയ്തിട്ടുണ്ട്. നിരവധി തിരഞ്ഞെടുപ്പുകള്‍ കനുഗോലു കൈകാര്യം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസില്‍ അംഗത്വമെടുത്ത കനുഗോലുവിന്റെ നേതൃത്വത്തിലുള്ള ടീമാണ് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പ്രചാരണ തന്ത്രങ്ങള്‍ ഏകോപിപ്പച്ചത്. കര്‍ണാടക തിരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസിന് വലിയ ഊര്‍ജമേകിയ ഭാരത് ജോഡോ യാത്രയുടെ പിന്നണിയിലും കനുഗോലു സജീവമായിരുന്നു. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് ദൗത്യസംഘത്തിലും നേരത്തെ കനഗോലുവിനെ ഉള്‍പ്പെടുത്തിയിരുന്നു.
2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിയുടെ പ്രചാരണത്തിന് പ്രശാന്ത് കിഷോറിനൊപ്പം ചുക്കാന്‍പിടിച്ചത് കനുഗോലുവായിരുന്നു. 2016ല്‍ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഡി.എം.കെ.യുടെ പ്രചാരണത്തിന് തന്ത്രങ്ങള്‍ മെനഞ്ഞതും കനുഗോലുവാണ്. എം.കെ. സ്റ്റാലിന്റെ നേതൃത്വത്തില്‍ ‘നമുക്കുനാമേ’ എന്ന പേരില്‍ നടത്തിയ പ്രചാരണത്തിന്റെ ബുദ്ധികേന്ദ്രവും അദ്ദേഹമായിരുന്നു.