വൈ.എസ് ശർമിള കോൺഗ്രസിലേക്ക്; വ്യാഴാഴ്ച അംഗത്വം സ്വീകരിക്കും

വിജയവാഡ: വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി അദ്ധ്യക്ഷയും വൈ എസ് ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശര്‍മ്മിള കോണ്‍?ഗ്രസിലേക്ക്. വ്യാഴാഴ്ച കോണ്‍ഗ്രസ് അംഗത്വം സ്വീകരിക്കുമെന്ന് ഉന്നത കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എഐസിസി ജനറല്‍ സെക്രട്ടറിയായി ശര്‍മ്മിളയ്ക്ക് ഉത്തരവാദിത്വം നല്‍കാനാണ് ഹൈക്കമാന്‍ഡ് തീരുമാനമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത വര്‍ഷം നടക്കുന്ന ആന്ധ്രപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിലും ലോക്സഭ തിരഞ്ഞെടുപ്പിലും വലിയ ഉത്തരവാദിത്വം ശര്‍മ്മിളയ്ക്ക് കോണ്‍ഗ്രസ് നല്‍കിയേക്കും.

പാർട്ടിയുടെ സ്ഥാപകയും അധ്യക്ഷയും കൂടിയാണ് ശർമിള. തെലങ്കാനയിലെ ഭാരത് രാഷ്ട്ര സമിതിയുടെ (ബിആർഎസ്) ആധിപത്യം അവസാനിപ്പിച്ച് തെലങ്കാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടി തൂത്തുവാരി ദിവസങ്ങൾക്ക് ശേഷമാണ് പുതിയ അറിയിപ്പ്‌.

 

 

webdesk14:
whatsapp
line