ആന്ധ്ര പ്രദേശ് മുന്‍ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ മകള്‍ വൈ എസ് ശര്‍മിള ഇന്ന് കോണ്‍ഗ്രസില്‍ ചേരും. ആന്ധ്ര മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡിയുടെ സഹോദരി കൂടിയായ ശര്‍മിളയെ എഐസിസി ആസ്ഥാനത്ത് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, രാഹുല്‍ ഗാന്ധി അടക്കമുള്ള നേതാക്കള്‍ സ്വീകരിക്കും.
വൈ.എസ്.ആര് തെലങ്കാന പാര്‍ട്ടിയെ കോണ്‍ഗ്രസില്‍ ലയിപ്പിച്ചു കൊണ്ടാണ് പ്രവേശനം. ശര്‍മിളയുടെ അമ്മ വൈ.എസ് വിജയമ്മയും കോണ്‍ഗ്രസില്‍ ചേരും. ശര്‍മിളയ്ക്ക് ഒപ്പമെത്തുന്ന നേതാക്കള്‍ക്കും ഭാരവാഹിത്വം നല്‍കും. ശര്‍മിള എഐസിസി ജനറല്‍ സെക്രട്ടറിയാകും എന്നാണ് സൂചന.
ശര്‍മിളയിലൂടെ ആന്ധ്രയില്‍ പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്താന്‍ കഴിയും എന്നാണ് കോണ്‍ഗ്രസ് വിലയിരുത്തല്‍. ഫലത്തില്‍, ആന്ധ്ര മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി വൈ എസ് ശര്‍മിള നേര്‍ക്കുനേര്‍ പോരാട്ടമാകും ഇനി ഉണ്ടാവുക.