കണ്ണൂര്‍: തൊപ്പി എന്ന പേരില്‍ അറിയിപ്പെടുന്ന യൂട്യൂബര്‍ നിഹാദ് വീണ്ടും അറസ്റ്റിലായി. യൂട്യൂബിലൂടെ അവഹേളിച്ചെന്ന കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിയുടെ പരാതിയില്‍ ആണ് നിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്ത്. ശ്രീകണ്ഠാപുരം പൊലീസ് നിഹാദിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ഇക്കഴിഞ്ഞ ജൂണ്‍ മാസത്തിലും നിഹാദിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എറണാകുളത്തു വെച്ചാണ് അന്ന് പൊലീസ് തൊപ്പിയെ അറസ്റ്റ് ചെയ്തത്. ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമര്‍ശം നടത്തിയതിനും വളാഞ്ചേരി പൊലീസും നിഹാദിനെതിരെ കേസ് എടുത്തിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ചുള്ള പൊലീസിന്റെ അറസ്റ്റ് ചെയ്യല്‍ അന്ന് ചര്‍ച്ചയായിരുന്നു. ഇയാളുടെ ലാപ്‌ടോപ്പ് ഉള്‍പ്പെടെയുള്ളവ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.