X

യൂട്യൂബര്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍

തിരുവനന്തപുരത്ത് യൂട്യൂബര്‍ ദമ്പതികള്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാറശാല കിണറ്റുമുക്ക് സ്വദേശികളായ സെല്‍വരാജ് (44), പ്രിയ (37) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സെല്‍വരാജിനെ തൂങ്ങിയ നിലയിലും ഭാര്യയെ കട്ടിലില്‍ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് പറയുന്നത്. വെള്ളിയാഴ്ച രാത്രിയിലും യൂട്യൂബില്‍ വീഡിയോ അപ്ലോഡ് ചെയ്തിരുന്നു.

പാലക്കാട് ജോലി ചെയ്യുന്ന മകനുമായി ഇവര്‍ വെള്ളിയാഴ്ച ഫോണില്‍ സംസാരിച്ചിരുന്നെന്നും എന്നാല്‍ പിന്നീട് ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് മകന്‍ വീട്ടിലെത്തിയപ്പോഴാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയതെന്നും പറയുന്നു. ഇവര്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായാണ് വിവരം.

 

webdesk17: