X

യൂട്യൂബ് വിവാദം വീണ്ടും; എംജി ശ്രീകുമാറിന്റെ പരാതിയില്‍ വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

തൃശൂര്‍: യൂട്യൂബ് ചാനല്‍ വിവാദം വീണ്ടും. ചാനലിലൂടെ അപവാദം പ്രചരിപ്പിച്ചതായി ആരോപിച്ച് ഗായകന്‍ എംജി ശ്രീകുമാറിന്റെ പരാതി. ഇതേ തുടര്‍ന്ന് മൂന്ന് യൂട്യൂബര്‍മാര്‍ക്കെതിരെ ചേര്‍പ്പ് പൊലീസ് കേസെടുത്തു. മൂവരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടയച്ചു.

സ്വാകാര്യ ചാനലില്‍ നടന്ന മ്യൂസിക് റിയാിലറ്റി ഷോയുടെ ഗ്രാന്റ് ഫിനാലെയുമായി ബന്ധപ്പെട്ടാണ് യൂട്യൂബിലൂടെ അപവാദം പ്രചരിപ്പിച്ചത്. ഫിനാലെയില്‍ ഒരു മത്സരാര്‍ഥിയെ തഴിഞ്ഞ് മറ്റൊരു മത്സരാര്‍ഥിക്ക് സമ്മാനം നല്‍കിയെന്ന് ആരോപിച്ചായിരുന്നു യൂട്യൂബ് വീഡിയോ. ഇതേ തുടര്‍ന്ന് ഡിജിപിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ പാറളത്തെ ചില വിദ്യാര്‍ഥികളായ യൂട്യൂബര്‍മാരെ പിടികൂടുകയായിരുന്നു.

തനിക്കെതിരായി വ്യക്തിപരമായ അധിക്ഷേപം നടത്തിയെന്ന് എംജി ശ്രീകുമാര്‍ നല്‍കിയ പരാതിയിലുണ്ട്. കോഴിക്കോടുള്ള കുട്ടിയുടെ വീട്ടില്‍ വിദ്യാര്‍ത്ഥികള്‍ പോയെങ്കിലും സമ്മാനം ലഭിക്കാത്തതില്‍ പരാതി ഇല്ലെന്ന് രക്ഷിതാക്കള്‍ അറിയിച്ചു. എംജി ശ്രീകുമാറിന്റെ പരാതി ഡിജിപി ചേര്‍പ്പ് പൊലീസിന് കൈമാറുകയായിരുന്നു.

ഇതിനെത്തുടര്‍ന്ന് വീഡിയോ ഡിലീറ്റ് ചെയ്ത് മാപ്പ് പറഞ്ഞ് മറ്റൊരു വീഡിയോ വിദ്യാര്‍ഥികള്‍ ഇട്ടിരുന്നു. എന്നാല്‍ ആദ്യത്തെ വീഡിയോ അഞ്ച് ലക്ഷത്തോളം പേരാണ് കണ്ടത്. ഇതിനെത്തുടര്‍ന്നാണ് പരാതി നല്‍കിയത്. ചേര്‍പ്പ് എസ്‌ഐയുടെ കീഴിലാണ് അന്വേഷണം.

 

web desk 1: