ഗൊരഖ്പൂര്‍: യൂ ട്യൂബില്‍ നോക്കി പ്രസവിച്ചതിനെ തുടര്‍ന്ന് അമ്മയും കുഞ്ഞും മരിച്ചു. ബിലാന്ദ്പുരിലാണ് സംഭവം. പ്രസവിക്കുന്ന വീഡിയോ കണ്ട് പ്രസവം നടത്തിയ യുവതി(26)യും കുഞ്ഞും മരിക്കുകയായിരുന്നു. ഞായറാഴ്ച്ച രാത്രിയാണ് സംഭവം നടന്നത്. എന്നാല്‍ ഇന്നലെയാണ് യുവതിയും കുഞ്ഞും മരിച്ച വിവരം പുറത്തറിയുന്നത്.
അയല്‍വാസിയാണ് മുറിയില്‍ നിന്നും രക്തം പുറത്തേക്കൊഴുകുന്നത് കണ്ടത്. തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. പ്രസവം നടത്താന്‍ ഉപയോഗിച്ച ബ്ലേഡ്,കത്രിക,നൂല്‍ എന്നിവ മുറിയില്‍ നിന്നും പൊലീസ് കണ്ടെത്തി. എങ്ങനെ സുരക്ഷിതയായി സ്വമേധയാ പ്രസവിക്കാമെന്ന് യുവതി ഫോണില്‍ തിരച്ചില്‍ നടത്തിയതായി പൊലീസ് പറഞ്ഞു.
ബഹ്‌റിച്ച് സ്വദേശിയായ യുവതി നാല് ദിവസം മുമ്പാണ് ബിലാന്ദ്പുരിക്ക് താമസം മാറിയത്. യുവതി അവിവാഹിതയാണെന്നാണ് വിവരം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വീട്ടുകാര്‍ക്ക് കൈമാറും.