X

ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ പ്രതികരിച്ച് യൂ ട്യൂബ് ചാനല്‍

തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ വിശദീകരണവുമായി യൂ ട്യൂബ് ചാനല്‍ അധികൃതര്‍ രംഗത്ത്. കേസ് അന്വേഷണവുമായി സഹകരിക്കുമെന്ന് യൂ ട്യൂബ് ചാനലായ എം എസ് സൊല്യൂഷന്‍സ് സി ഇ ഒ കൊടുവള്ളി സ്വദേശിയായ ഷുഹൈബ് വ്യക്തമാക്കി. ആരോപണങ്ങള്‍ക്ക് പിന്നില്‍ മറ്റ് ലേണിങ് പ്ലാറ്റ്‌ഫോമുകളാണെന്നും തന്റെ യൂ ട്യൂബ് ചാനലിന്റെ വിശ്വാസ്യതതകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നുമാണ് ഇതെന്നാണ് സി ഇ ഒ നല്‍കിയിരിക്കുന്ന വിശദീകരണം.

അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ന്ന വിഷയത്തില്‍ പൊതുവിദ്യാഭ്യാസവകുപ്പ്, ഡി ജി പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ചോദ്യപേപ്പര്‍ തയ്യാറാക്കുന്ന അധ്യാപകരിലേക്കും ട്യൂഷന്‍ സെന്ററുകളില്‍ ഇപ്പോഴും ക്ലാസെടുക്കുന്ന അധ്യാപകരിലേക്കുമാണ് സംശയം നീളുന്നത്. സമഗ്ര അന്വേഷണം ആവശ്യപ്പെട്ടാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഡി ജി പിക്ക് പരാതി നല്‍കിയത്.

അതേസമയം സ്വകാര്യ ട്യൂഷന്‍ സെന്ററില്‍ ക്ലാസെടുക്കുന്ന അധ്യാപകര്‍ക്ക് ചോര്‍ച്ചയില്‍ പങ്കുണ്ടാകാമെന്നും കര്‍ശന നടപടി എടുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. പരാതികള്‍ നേരത്തെ ഉയര്‍ന്നിട്ടും വിദ്യാഭ്യാസവകുപ്പ് അനങ്ങാതിരുന്നതാണ് ചോര്‍ച്ചക്കുള്ള കാരണമെന്ന് വിമര്‍ശനങ്ങളുമുണ്ട്.

webdesk18: