X

മുസ്‌ലിം യൂത്ത് ലീഗ് കാമ്പയിൻ പഞ്ചായത്ത് പ്രതിനിധി സംഗമങ്ങൾക്ക് നാളെ തുടക്കം

കോഴിക്കോട് : ‘വിദ്വേഷത്തിനെതിരെ, ദുർഭരണത്തിനെതിരെ ‘ എന്ന പ്രമേയവുമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി ആരംഭിച്ച കാമ്പയിൻ സജീവമാകുന്നു. കാമ്പയിന്റെ ഭാഗമായ പഞ്ചായത്ത്‌ പ്രതിനിധി സംഗമങ്ങൾ നാളെ (തിങ്കളാഴ്ച) തുടക്കം കുറിക്കും. ശാഖതലത്തിൽ നടത്തേണ്ട യൂത്ത് മീറ്റുകൾ പൂർത്തീകരിച്ച പഞ്ചായത്തുകളിൽ ആണ് പ്രതിനിധി സംഗമങ്ങൾക്ക് തുടക്കമാവുന്നത്. പ്രതിനിധി സംഗമങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം നാളെ (തിങ്കളാഴ്ച) വൈകീട്ട് 7 മണിക്ക് കോഴിക്കോട് ജില്ലയിലെ പെരുവയലിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സിക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ട്രഷറർ പി ഇസ്മായിൽ മുഖ്യ പ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡണ്ട് അഷ്റഫ് എടനീർ, സെക്രട്ടറി ടി പി എം ജിഷാൻ സംസാരിക്കും. ജില്ലാ – മണ്ഡലം നേതാക്കൾ സംബന്ധിക്കും.

കാമ്പയിന്റെ ഭാഗമായി ശാഖകളിൽ യൂത്ത് മീറ്റ്, പഞ്ചായത്ത് തലത്തിൽ പ്രതിനിധി സംഗമം, മണ്ഡലം തലത്തിൽ സ്മൃതി വിചാരം, ജില്ലാ തലത്തിൽ പദയാത്ര തുടങ്ങിയ വിവിധ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. എറണാകുളത്ത് നടക്കുന്ന മഹാറാലിയോട് കൂടി ക്യാംപയിൻ സമാപിക്കും. ശാഖതലത്തിൽ നടത്തേണ്ട യൂത്ത് മീറ്റ് പൂർത്തീകരിച്ച് പഞ്ചായത്ത് പ്രതിനിധി സംഗമങ്ങൾ വൻ വിജയമാക്കാൻ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറൽ സെക്രട്ടറി പി. കെ ഫിറോസും ആഹ്വാനം ചെയ്തു.

webdesk15: