മുസ്ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ മീറ്റും സൗഹൃദ സംഗമവും മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് ഉദ്ഘാടനം ചെയ്തു. ബാഫഖി യൂത്ത് സെന്ററിൽ ചേർന്ന സൗഹൃദ സംഗമത്തിൽ ജില്ലയിലെ വിവിധ യുവജന സംഘടന പ്രതിനിധികൾ പങ്കെടുത്തു.
വൈവിധ്യങ്ങളിലൂടെ മുന്നോട്ടുപോകുമ്പോഴും ഐക്യപ്പെടാനുള്ള അവസരങ്ങൾ ഉപയോഗപ്പെടുത്താൻ എല്ലാ സംഘടനകളും തയ്യാറാകണമെന്ന് സൗഹൃദ സംഗമം ആഹ്വാനം ചെയ്തു. ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ സ്വാഗതവും ട്രഷറർ കെ എം എ റഷീദ് നന്ദിയും പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് സയ്യിദ് ഫൈസൽ ബാഫഖി തങ്ങൾ സ്നേഹ സന്ദേശം കൈമാറി.
എൽജി സജീഷ് (ഡിവൈഎഫ്ഐ), ബിജിത്ത് (എ.ഐ.എസ് എഫ്), അലി അക്ബർ (എസ്. കെ.എസ്.എസ്.എഫ്), ഹാഫിസ് റഹ്മാൻ പുത്തൂർ (ഐ.എസ്.എം), അമീർ (വിസ്ഡം യൂത്ത് ) സജീർ എടച്ചേരി (സോളിഡാരിറ്റി) എന്നിവർ സംസാരിച്ചു. പി ഇസ്മായിൽ,, ടി പി, എം ജിഷാൻ, അഷ്‌റഫ് എടനീർ, അഹമ്മദ് പുന്നക്കൽ, വി കെ ഹുസൈൻ കുട്ടി, കെ കെ നവാസ്, ഒ പി നസീർ, സാജിദ് നടുവണ്ണൂർ, ആഷിക് ചെലവൂർ, പി ജി മുഹമ്മദ്, സി ജാഫർ സാദിക്ക്, എം പി ഷാജഹാൻ, വി അബ്ദുൽ ജലീൽ, ഹാരിസ് കൊത്തിക്കുടി, ശുഐബ് കുന്നത്ത്, സയ്യിദലി തങ്ങൾ,സി സിറാജ്, ഷാഹിർ കുട്ടമ്പൂർ, എസ് വി ഷൗലീക്ക്, എ ഷിജിത്ത് ഖാൻ, ഷഫീക് അരക്കിണർ, ഒ എം നൗഷാദ്, കെ പി സുനീർ, എം ടി സെയ്ദ് ഫസൽ, അഫ്നാസ് ചോറോട്, സാഹിബ് മുഖദാർ തുടങ്ങിയവർ സംബന്ധിച്ചു.