Connect with us

kerala

യൂത്ത് ലീഗ് യുവോത്സവത്തിന് ആവേശ തുടക്കം

സേ നോ ടു ഡ്രഗ്‌സ് എന്ന സന്ദേശത്തില്‍ ലോകകപ്പ് ക്രിക്കറ്റിന്റെ ആരവങ്ങള്‍ക്കിടയിലാണ് യുവോത്സവത്തിന്റെ ഭാഗമായി നിയോജക മണ്ഡലം തലത്തില്‍ പഞ്ചായത്ത് / മേഖല/ മുന്‍സിപ്പല്‍ ടീമുകള്‍ തമ്മില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്. യുവോത്സവതിന്റെ സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബര്‍ 1ന് (ഞായറാഴ്ച) കോഴിക്കോട് വെച്ച് നടക്കും. ഡോ. എം.കെ മുനീർ ഉത്ഘാടനം ചെയ്യും, കമാൽ വരദൂർ മുഖ്യാതിഥിയായി സംബന്ധിക്കും. സൗത്ത്, നോര്‍ത്ത് മണ്ഡലങ്ങളിലെ മേഖലാ ടീമുകള്‍ തമ്മിലാണ് മത്സരം

Published

on

കോട്ടക്കല്‍ : വിദ്വേഷത്തിനെതിരെ ദുര്‍ഭരണത്തിനെതിര പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി നടത്തി വരുന്ന ക്യാമ്പയിനിന്റെ പ്രചാരണ ഭാഗമായി സംഘടിപ്പിക്കുന്ന യുവോത്സവം പരിപാടിക്ക് ആവേശകരമായ പ്രദര്‍ശന ക്രിക്കറ്റ് മത്സരത്തോടെ തുടക്കമായി. കോട്ടക്കല്‍ കൂരിയാട് നടന്ന പ്രദര്‍ശന ക്രിക്കറ്റ് മത്സരം മുസ്ലിം ലീഗ് ദേശീയ ജനറല്‍ സിക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫ.ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ മുഖ്യാതിഥിയായി.

മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിലുള്ള ഭാരവാഹികളുടെ ടീമും സംസ്ഥാന പ്രവര്‍ത്തക സമിതി അംഗങ്ങളുടെ രണ്ട് ടീമും യുവോത്സവം ജില്ലാ കോര്‍ഡിനേറ്റര്‍മാരുടെ ടീമും തമ്മിലാണ് മത്സരങ്ങള്‍ നടന്നത്. ആറ് ഓവറില്‍ നടത്തിയ ടൂര്‍ണ്ണമെന്റ് നേതാക്കളുടെ താത്പര്യപൂര്‍വ്വമായ കളി കൊണ്ടും കാണികളുടെ വലിയ പങ്കാളിത്തം കൊണ്ടും ശ്രദ്ദേയമായി. ഉത്ഘാടന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് ക്യാമ്പയിന്‍ വിശദീകരിച്ചു. സംസ്ഥാന സെക്രട്ടറിയും യുവോത്സവം സംസ്ഥാന കോര്‍ഡിനേറ്ററുമായ ടിപിഎം ജിഷാന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാനഭാരവാഹികള്‍ ആയ അഷറഫ് എടനീര്‍, കെ.എ മാഹീന്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹമ്മദ് സാജു, സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ്, സംസ്ഥാന കമ്മറ്റി അംഗങ്ങളായ സഹീര്‍ ആസിഫ്, നസീര്‍ നല്ലൂര്‍, പി.സി നസീര്‍, മുസ്തഫ അബ്ദുള്‍ ലത്തീഫ്, പി.എം മുസ്തഫ തങ്ങള്‍, പി.എ സലീം, കെ.പി സുബൈര്‍, ടി.ഡി കബീര്‍, അല്‍ത്താഫ് മാങ്ങാടന്‍, കെ.എം.എ റഷീദ്, ബാവ വിസപ്പടി, എന്‍.കെ അഫ്‌സല്‍ റഹ്മാന്‍, കുരിക്കള്‍ മുനീര്‍, എ. സിജിത്ത് ഖാന്‍, കെ.എം ഖലീല്‍, ശരീഫ് സാഗര്‍, യുവോത്സവം ജില്ല കോര്‍ഡിനേറ്റര്‍മാരായ തളങ്കര ഹക്കീം അജ്മല്‍, സലാം പൊയനാട് , ഷഫീഖ് അരക്കിണര്‍ , ടി.വി അബ്ദുറഹ്മാന്‍, ശഹബാസ് എറണാകുളം, കബീര്‍ മുതപറമ്പ, വഹാബ് ചാപ്പനങ്ങാടി, ശരീഫ് തെന്നല സംബന്ധിച്ചു. ഒ.സി അദ്‌നാന്‍, ഫാറൂഖ് ചോലക്കന്‍ കളി നിയന്ത്രിച്ചു.

സേ നോ ടു ഡ്രഗ്‌സ് എന്ന സന്ദേശത്തില്‍ ലോകകപ്പ് ക്രിക്കറ്റിന്റെ ആരവങ്ങള്‍ക്കിടയിലാണ് യുവോത്സവത്തിന്റെ ഭാഗമായി നിയോജക മണ്ഡലം തലത്തില്‍ പഞ്ചായത്ത് / മേഖല/ മുന്‍സിപ്പല്‍ ടീമുകള്‍ തമ്മില്‍ ക്രിക്കറ്റ് മത്സരം സംഘടിപ്പിക്കുന്നത്. യുവോത്സവതിന്റെ സംസ്ഥാന തല ഉദ്ഘാടനം ഒക്ടോബര്‍ 1ന് (ഞായറാഴ്ച) കോഴിക്കോട് വെച്ച് നടക്കും. ഡോ. എം.കെ മുനീർ ഉത്ഘാടനം ചെയ്യും, കമാൽ വരദൂർ മുഖ്യാതിഥിയായി സംബന്ധിക്കും. സൗത്ത്, നോര്‍ത്ത് മണ്ഡലങ്ങളിലെ മേഖലാ ടീമുകള്‍ തമ്മിലാണ് മത്സരം

kerala

കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസ്; പ്രധാന പ്രതികള്‍ പിടിയില്‍

പ്രതികളായ മൈന ഹരി, പ്യാരി എന്നിവരാണ് പിടിയിലായത്

Published

on

കൊല്ലം : കരുനാഗപ്പള്ളി സന്തോഷ് കൊലക്കേസില്‍ പ്രധാന പ്രതികള്‍ പിടിയില്‍. പ്രതികളായ മൈന ഹരി, പ്യാരി എന്നിവരാണ് പിടിയിലായത്. മാവേലിക്കര തഴക്കരയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസില്‍ മൂന്ന് പേര്‍ പിടിയിലായി.

നേരത്തേ കേസുമായി ബന്ധപ്പെട്ട് ക്വട്ടേന്‍ സംഘത്തിലുള്ള അയ്യപ്പന്‍ എന്നയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. കൊലയ്ക്കുപയോഗിച്ച വാഹനത്തിന്റേത് വ്യാജ നമ്പറാണെന്ന് പൊലീസ് കണ്ടെത്തയിട്ടുണ്ട്. കേസിലെ ഒന്നാം പ്രതിയായ അലുവ അതുല്‍ ഇന്നലെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടിരുന്നു. ഇയാള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

കഴിഞ്ഞ 27നാണ് ജിം സന്തോഷ് എന്നറിയപ്പെടുന്ന ഗുണ്ടാ നേതാവ് സന്തോഷ് കൊല്ലപ്പെടുന്നത്. കറന്റ് ഓഫ് ചെയ്ത ശേഷം വീടിന് നേരെ തോട്ട എറിഞ്ഞ് കതക് തകര്‍ത്ത ശേഷമാണ് ഗുണ്ടാസംഘം അകത്തുകടന്നത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞിരുന്നു.

Continue Reading

kerala

പാലക്കാട് കാട്ടാന ആക്രമണം; രണ്ട് തൊഴിലാളികള്‍ക്ക് പരിക്ക്

കോതമംഗലം മാമലകണ്ടത് രാവിലെ എത്തിയ കാട്ടാനക്കൂട്ടം ഒരു വീട് തകര്‍ത്തു

Published

on

പാലക്കാട് കാട്ടാന ആക്രമണത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക്. അസം സ്വദേശികളായ മുന്നു, പിങ്കി എന്നിവര്‍ക്കാണ് പരുക്കേറ്റത്. മംഗലം ഡാം അയ്യപ്പന്‍പാടിയില്‍ ആണ് ആക്രമണം ഉണ്ടായത്. കുരുമുളക് പറിക്കുന്നതിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.

ഇന്ന് മൂന്നു മണിയോടെയാണ് കാട്ടാന ആക്രമണം ഉണ്ടായത്. ഓടി മാറുന്നതിനിടയില്‍ നിലത്തേക്ക് വീണ പിങ്കിയെയും മുന്നുവിനേയും ആന ചവിട്ടി പരുക്കേല്‍പ്പിച്ചു.

അതേസമയം മലപ്പുറം നിലമ്പൂര്‍ ജില്ലാ ആശുപത്രി പരിസരത്ത് പുലര്‍ച്ചെ രണ്ടുമണിയോടെ കാട്ടാന എത്തിയത് ആശങ്ക പരത്തി. നിലമ്പൂര്‍ ടൗണിന് പരിസരത്താണ് കാട്ടാന എത്തിയത്. ഈ മേഖലയിലെ കൃഷിയും ആന നശിപ്പിച്ചിട്ടുണ്ട്. എറണാകുളം കോതമംഗലം മാമലകണ്ടത് രാവിലെ എത്തിയ കാട്ടാനക്കൂട്ടം ഒരു വീട് തകര്‍ത്തു.

Continue Reading

kerala

മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാള്‍

തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കല്‍, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു

Published

on

കോഴിക്കോട്: ശവ്വാല്‍ മാസപ്പിറവി കണ്ടതിനാല്‍ കേരളത്തില്‍ തിങ്കളാഴ്ച ചെറിയ പെരുന്നാള്‍ ആയിരിക്കുമെന്ന് വിവിധ ഖാദിമാര്‍ അറിയിച്ചു. തിരുവനന്തപുരം നന്തന്‍കോടും കോഴിക്കോട് കപ്പക്കല്‍, പൊന്നാനി എന്നിവിടങ്ങളിലും മാസപ്പിറവി കണ്ടു. ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് ശേഷമാണ് ഇസ്ലാംമത വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റും വിവിധ മഹല്ലുകളുടെ ഖാസിയുമായ മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സംയുക്ത മഹല്ല് ജമാഅത്ത് ഖാദി ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍, പാളയം ഇമാം വി.പി. സുഹൈബ് മൗലവി എന്നിവരാണ് പ്രഖ്യാപനം നടത്തിയത്.

Continue Reading

Trending