കോഴിക്കോട്: ധർമ രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ അണിചേർന്ന മലയാളി യൗവനം മലബാറിന്റെ ആസ്ഥാന നഗരിയിലേക്ക് ഒഴുകിയെത്തി.’രാജ്യഭിമാനം കാക്കുക, ആത്മാഭിമാനം ഉണര്‍ത്തുക’ എന്ന പ്രമേയത്തില്‍ ഒരു വര്‍ഷത്തോളം നീണ്ട ക്യാമ്പയിന് പരിസമാപ്തി കുറിച്ച് കോഴിക്കോട് നഗരത്തെ വീര്‍പ്പുമുട്ടിച്ച് ജനസഞ്ചയം കടപ്പുറത്ത് സംഗമിച്ചു.
നാലുമണിക്ക് ആരംഭിച്ച പൊതുസമ്മേളനം കടപ്പുറത്ത് സമാന്തരമായി മറ്റൊരു ഹരിതക്കടല്‍ തീര്‍ത്തു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തുതു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡ് എക്‌സിക്യുട്ടീവ് അംഗം അഡ്വ. സഫര്‍യാബ് ജീലാനി, ദ്വന്തപ്രശാന്ത് എന്നിവര്‍ പ്രസംഗിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി നയപ്രഖ്യാപന പ്രസംഗം നടത്തി.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, അബ്ദുസമദ് സമദാനി, കെ.പി.എ മജീദ്, ഡോ. എം.കെ മുനീര്‍, പി.വി അബ്ദുല്‍ വഹാബ്, സിറാജ് ഇബ്രാഹിം സേട്ട്, കെ.എം ഷാജി എന്നിവര്‍ പ്രസംഗിച്ചു.
മൂന്ന് ദിവസം നീണ്ടുനിന്ന സമ്മേളനം രാജ്യം നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും വിശദമായി ചര്‍ച്ച ചെയ്താണ് സമാപന മഹാ സമ്മേളനത്തിനെത്തുന്നത്. ഫാസിസം രാജ്യത്തിന്റെ ജനാധിപത്യത്തെയും മതനിരപേക്ഷതയെയും കടന്നാക്രമിക്കുമ്പോള്‍ പഠിക്കേണ്ട പാഠങ്ങളും ചുവടുകളും പഠിച്ചെടുക്കുകയും മനനം ചെയ്യുകയുമായിരുന്നു രണ്ടു ദിനങ്ങളിലും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത സജീവമായ ചര്‍ച്ചകളും ആശയസംവാദങ്ങളും സെമിനാറുകളും സമ്മേളനത്തിന് മാറ്റുകൂട്ടി.