X

ലൈഫ് ഭവന പദ്ധതി അട്ടിമറി; യൂത്ത് ലീഗ് സമര സായാഹ്നങ്ങള്‍ ഉജ്വലമായി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴില്‍ നടപ്പാക്കിയിരുന്ന വിവിധ ഭവന പദ്ധതികള്‍ അട്ടിമറിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ നടപടിക്കെതിരെ സംസ്ഥാന വ്യാപകമായി പഞ്ചായത്ത് തലങ്ങളില്‍ മുസ്‌ലിം യൂത്ത് ലീഗ് സംഘടിപ്പിച്ച സമര സായാഹ്നങ്ങള്‍ ഉജ്വലമായി. സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങള്‍ കണ്ണമംഗലം പഞ്ചായത്തിലും ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് കോഴിക്കോട് നഗരത്തിലും ട്രഷറര്‍ എം.എ സമദ് തിരുവേഗപ്പുര സെന്ററിലും സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം കൊടുവള്ളി പഞ്ചായത്തിലും ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ഭാരവാഹികളായ അഡ്വ. സുല്‍ഫീക്കര്‍ സലാം കൂട്ടിലങ്ങാടിയിലും ഫൈസല്‍ ബാഫഖി തങ്ങള്‍ കണ്ണമംഗലത്തും സംബന്ധിച്ചു. പി. ഇസ്മായില്‍ കണിയാമ്പറ്റ പഞ്ചായത്തിലും, പി.കെ സുബൈര്‍ തളിപ്പറമ്പ് മുനിസിപ്പാലിറ്റിയിലും, പി.എ അഹമ്മദ് കബീര്‍ തൃക്കാക്കരയിലും, മുജീബ് കാടേരി മലപ്പുറം മുനിസിപ്പല്‍ കമ്മറ്റി കെ.എസ്.ആര്‍.ടി.സി ബസ്സ് സ്റ്റാന്റ് പരിസരത്ത് നടത്തിയ പരിപാടിയിലും മുഖ്യാതിഥിയായി.
പി.ജി മുഹമ്മദ് കട്ടിപ്പാറ പഞ്ചായത്തിലും കെ.എസ് സിയാദ് നെല്ലിക്കുഴി പഞ്ചായത്തിലും ആഷിക്ക് ചെലവൂര്‍ ഫറോക്ക് മുനിസിപ്പാലിറ്റിയിലും വി.വി മുഹമ്മദലി നാദാപുരം പഞ്ചായത്തിലും എ.കെ.എം അഷറഫ് പൈവെളിഗെ പഞ്ചായത്തിലും ഉദ്ഘാടനം ചെയ്തു. പി.പി അന്‍വര്‍ സാദത്ത് പട്ടാമ്പി പഞ്ചായത്തില്‍ പങ്കെടുത്തു.

കാസര്‍കോട് ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ സമര സായാഹ്നം സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് അഷറഫ് എടനീര്‍ മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലും ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍ ചെമ്മനാട് പഞ്ചായത്തിലും ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ ജില്ലയില്‍ വാരം പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച സമര സായാഹ്നം ജില്ലാ മുസ്‌ലിംലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരിയും ജില്ലാ ആക്ടിംഗ് പ്രസിഡന്റ് പി.വി ഇബ്രാഹിം മാസ്റ്റര്‍ മാട്ടൂല്‍ പഞ്ചായത്തിലും ജനറല്‍ സെക്രട്ടറി സമീര്‍ പറമ്പത്ത് തലശ്ശേരിയിലും ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലയില്‍ ജില്ലാ പ്രസിഡന്റ് കെ. ഹാരിസ് പനമരത്തും, ജനറല്‍ സെക്രട്ടറി സി.കെ ആരിഫ് സുല്‍ത്താന്‍ ബത്തേരി മുനിസിപ്പാലിറ്റിയിലും ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് സാജിദ് നടുവണ്ണൂര്‍ വടകര മുനിസിപ്പാലിറ്റിയിലും ജനറല്‍ സെക്രട്ടറി കെ.കെ നവാസ് ഓര്‍ക്കാട്ടേരിയിലും ഉദ്ഘാടനം ചെയ്തു. മലപ്പുറത്ത് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളംമ്പാറ മഞ്ചേരി മുനിസിപ്പാലിറ്റിയിലും, ജനറല്‍ സെക്രട്ടറി കെ.ടി അഷറഫ് അരീക്കോട് പഞ്ചായത്തിലും പങ്കെടുത്തു.

പാലക്കാട് ജില്ലയില്‍ യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് സി.എ സാജിദ് പട്ടാമ്പി പഞ്ചായത്ത് കമ്മറ്റി ശങ്കരമംഗലത്ത് നടത്തിയ സമര സായാഹ്നത്തിലും ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ തെങ്കരയിലും സംബന്ധിച്ചു. തൃശ്ശൂരില്‍ ജില്ലാ പ്രസിഡന്റ് കെ.കെ അഫ്‌സല്‍ എടത്തിരുത്തി പഞ്ചായത്ത് ചെന്ത്രാപ്പിന്നിയിലും ജനറല്‍ സെക്രട്ടറി എ.എം നൗഫല്‍ കൈപ്പമംഗലം പഞ്ചായത്തിലും ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. വി.ഇ അബ്ദുള്‍ ഗഫൂര്‍ ആലുവ മുനിസിപ്പാലിറ്റി സംഘടിപ്പിച്ച സമര സായാഹ്നം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി കെ.എ മുഹമ്മദ് ആസിഫ് നെല്ലിക്കുഴി പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ സംബന്ധിച്ചു.

ഇടുക്കിയില്‍ ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് ടി.കെ നവാസ് ഉടുമ്പന്നൂര്‍ പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച സമര സായാഹ്നം ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട മുനിസിപ്പാലിറ്റിയില്‍ ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റ് കെ.ഇ അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. എ. സഗീര്‍ പ്രസംഗിച്ചു. തിരുവനന്തപുരത്ത് കഠിനംകുളം പഞ്ചായത്ത് കമ്മറ്റി നടത്തിയ സമര സായാഹ്നം ജില്ലാ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി പ്രൊഫ. തോന്നക്കല്‍ ജമാല്‍ ഉദ്ഘാടനം ചെയ്തു. സഹീര്‍ ഖരീം പ്രസംഗിച്ചു.

chandrika: