പശ്ചിമബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ക്കിടെ ആയുധങ്ങളുമായി യുവാക്കളുടെ പരാക്രമം. കഴിഞ്ഞ ദിവസം വൈകീട്ട് ബംഗാളിലെ ഹൗറയിലാണ് വാളുകളും ഹോക്കി സ്റ്റിക്കുകളുമായാണ് ഒരു കൂട്ടം യുവാക്കള്‍ തെരുവിലിറങ്ങി ആക്രമം ഉണ്ടാക്കിയത്.
റാലിയില്‍ വിവേകാനന്ദ സേവാ സംഘത്തിലെ യുവാക്കളാണ് വാളുകളും ഹോക്കി സ്റ്റിക്കുകളും വീശിയും അടിച്ചും ഭീകരത സൃഷ്ടിച്ചത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സ്ഥലത്ത് കനത്ത പൊലീസ് സന്നാഹമാണ് വിന്യസിച്ചിരിക്കുന്നത്. ഘോഷയാത്രയ്ക്കിടെ നിരവധി യുവാക്കള്‍ ആയുധങ്ങളുമായി ഹൗറയിലെ സ്‌ങ്ക്രെയില്‍ ജില്ലയിലാണ് റാലി നടത്തിയത്.