X
    Categories: kerala

പെരുന്നാള്‍ ദിനത്തില്‍ കോഴിക്കോട് ജില്ലയിലെ യൂത്ത് വിംങ്ങ് വ്യാപാരികള്‍ വീട്ടുപടിക്കല്‍ പ്രതിഷേധിച്ചു

കോഴിക്കോട്: ഞങ്ങള്‍ കൊറോണ വാഹകരല്ല ഞങ്ങള്‍ക്കും ജീവിക്കണം, ചെറുകിട വ്യാപാരികളെ ജീവിക്കാന്‍ അനുവദിക്കുക, എല്ലാ വ്യാപാര സ്ഥാപനങ്ങള്‍ സമയ ബന്ധിതമായി തുറക്കാന്‍ അനുവദിക്കുക, വ്യാപാരികള്‍ക്ക് കൊറോണ വാക്‌സിന്‍ സൗജന്യമായി നല്‍കുക, കുത്തക കമ്പനികളായ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട്, എന്നീ കമ്പനികള്‍ക്ക് വ്യാപാരത്തിന് അനുമതി നല്‍കുകയും ചെറുകിട വ്യാപാരികള്‍ക്ക് അനുമതി നല്‍കാതിരിക്കുന്ന സര്‍ക്കാറിന്റെ ഇരട്ടനയത്തിന്നയം അവസാനിപ്പിക്കുക. ആവശ്യമില്ലാത്ത നിയന്ത്രണങ്ങള്‍ പിന്‍വലിക്കുക, നിലവിലെ ലോണിന് പലിശരഹിതമൊറട്ടോറിയം പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോഴിക്കോട് ജില്ലാ വ്യാപാരി യൂത്ത് വിംങ്ങ് കമ്മറ്റിയുടെ നേതൃത്വത്തില്‍ മുഴുവന്‍ വ്യാപാരികളും പെരുന്നാള്‍ ദിനത്തില്‍ വീട്ടുപടിക്കല്‍ പ്രതിഷേധം സംഘടിപ്പിച്ചു.

ഇനിയും വ്യാപാരികളോട് സര്‍ക്കാര്‍ ഇരട്ടതാപ്പ് നയം സ്വീകരിക്കുകയാണെങ്കില്‍ മറ്റ് സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് യൂത്ത് വിംങ്ങ് ജില്ലാ നേതാക്കളായ പ്രസിഡണ്ട് മനാഫ് കാപ്പാട്, സെക്രട്ടറി സലീം രാമനാട്ടുകര, ട്രഷറര്‍ മുര്‍ത്താസ് താമരശ്ശേരി ,എന്നിവര്‍ പറഞ്ഞു.

 

Test User: