തൃശ്ശൂര്‍: തൃശ്ശൂര്‍ ചേലക്കരയില്‍ പൊലീസിനെ കണ്ട് ഭയന്നോടിയ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. ചേലക്കര സ്വദേശിയായ പ്രജീഷ് (35) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി ബാറില്‍ വെച്ചുണ്ടായ സംഘര്‍ഷത്തിന് ശേഷം യുവാവിനെ കാണാതായിരുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് എത്തുകയും ലാത്തി വീശുകയും ചെയ്തിരുന്നു. ആ സമയം ഇറങ്ങി ഓടിയ പ്രജീഷ് ബാറിന് അടുത്തുള്ള കിണറ്റില്‍ വീണു മരിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
പ്രജീഷിനെ കാണാതായതിനെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. രാത്രി കിണറ്റിലാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.