X

ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുക മുസ്‌ലിം യൂത്ത് ലീഗ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു, ആവേശമായി പ്രദർശന ഗുസ്തി മത്സരം

കോഴിക്കോട്: പോക്സോ വകുപ്പുകൾ ഉൾപ്പെടെ ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന ബിജെപി എംപി ബ്രിജ് ഭ്രൂഷനെ അറസ്റ്റ് ചെയ്യുക എന്നാവശ്യപ്പെട്ട് ഇരകളായ ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യവുമായി മുസ്‌ലിം യൂത്ത് ലീഗ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. പ്രശസ്ത സിനിമ താരവും ബോഡി ബിൽഡറുമായ അബൂ സലീം സദസ്സ് ഉത്ഘാടനം ചെയ്തു. മുൻ ദേശീയ ഫുട്ബോൾ താരം മുഹമ്മദ്‌ റാഫി മുഖ്യാതിഥിയായി പങ്കെടുത്തു. പ്രമുഖ സ്പോർട്സ് ലേഖകനും ചന്ദ്രിക എഡിറ്ററുമായ കമാൽ വരദൂർ മുഖ്യ പ്രഭാഷണം നടത്തി. കോഴിക്കോട് കൾച്ചറൽ ബീച്ചിൽ നടന്ന ഐക്യദാർഢ്യ സദസ്സിൽ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് അധ്യക്ഷത വഹിച്ചു. ട്രഷറർ പി. ഇസ്മായിൽ സ്വാഗതം പറഞ്ഞു.

ഐക്യദാർഢ്യ സദസ്സിന്റെ ഭാഗമായി പ്രദർശന ഗുസ്തി മത്സരം നടത്തി. കോരി ചൊരിയുന്ന മഴയത്ത് ഗുസ്തി മത്സരം കാണികളിൽ ആവേശം വിതറി. പ്രദർശന ഗുസ്തി മത്സരത്തിൽ സംസ്ഥാന ഗുസ്തി താരങ്ങൾ പങ്കെടുത്തു. മുൻ കേരള ഗുസ്തി താരം മുൻഫർ കക്കോടി മത്സരങ്ങൾ നിയന്ത്രിച്ചു.

മുസ്‌ലിം യൂത്ത് സംസ്ഥാന സെക്രട്ടറി ടിപിഎം ജിഷാൻ നന്ദി പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡന്റ്‌ അഷ്‌റഫ്‌ എടനീർ, സെക്രട്ടറിമാരായ സി. കെ മുഹമ്മദലി, ഗഫൂർ കോൽക്കളത്തിൽ, യൂത്ത് ലീഗ് ജില്ല പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ, ജനറൽ സെക്രട്ടറി ടി. മൊയ്‌തീൻ കോയ പ്രസംഗിച്ചു. മുസ്‌ലിം ലീഗ് ജില്ല വൈസ് പ്രസിഡന്റ്‌ എൻ. സി അബൂബക്കർ, യൂത്ത് സംസ്ഥാന പ്രവർത്തക സമിതി അംഗങ്ങളായ കെ.എം.എ റഷീദ്, സി. ജാഫർ സാദിഖ്, എ. സിജിത്ത് ഖാൻ, ജില്ല ഭാരവാഹികളായ ഷഫീഖ് അരക്കിണർ, എസ്. വി ഷൗലീക്ക് സംബന്ധിച്ചു.

വേട്ടയാടപ്പെട്ട കായിക താരങ്ങൾക്കായി നടത്തിയ ഐക്യദാർഢ്യ സദസ്സിലും പ്രദർശന ഗുസ്തി മത്സരം കാണാനുമായി കോരി ചൊരിയുന്ന മഴയത്തും കായിക താരങ്ങളും സമരത്തോട് ഐക്യദാർഢ്യം പുലർത്തുന്നവരും പങ്കാളികളായി.

webdesk13: