X
    Categories: CultureMoreNewsViews

ആലപ്പാട്ടെ പൊരുതുന്ന ജനതക്ക് ഐക്യദാര്‍ഢ്യം: യൂത്ത് ലീഗ്‌ സംഘം 16 ന് ആലപ്പാട് സന്ദർശിക്കും: പി.കെ ഫിറോസ്

തിരുവനന്തപുരം : അതിജീവനത്തിന് വേണ്ടിയുള്ള ആലപ്പാട് ജനതയുടെ സമരത്തെ അധിക്ഷേപിച്ച മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ നിലപാട് ജനങ്ങളുടെ മനസറിയാൻ കഴിയാത്തതിനാലാണെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് .ഒരു നാടിനെയും ജനതയെയും പൂർണമായും ഇല്ലാതാക്കി കൊണ്ടുള്ള വികസനത്തെ അംഗീകരിക്കാൻ കഴിയില്ല .കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി ആലപ്പാട് പ്രദേശത്ത് കഴിഞ്ഞ നാല് പതിറ്റാണ്ടുകളായി നടന്നു വരുന്ന അശാസ്ത്രിയമായ ഖനനം മൂലം 81 .5 ഏക്കർ ഭൂമി കടലെടുത്ത് പോവുകയും പരമ്പരാഗത മത്സ്യ തൊഴിലാളികൾക്ക് തൊഴിലും മത്സ്യസമ്പത്തും പൂർണമായി നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന സാഹചര്യമാണ് ഇപ്പോൾ ആലപ്പാടുള്ളത് .കടലും കായലും തമ്മിലുള്ള അകലം മീറ്ററുകൾ മാത്രം ആയിരിക്കുകയാണ് .ഐ .ആർ .ഇയുടെ കരിമണൽ ഖനനത്തിന് മുമ്പ് 89.5 ചതുരശ്ര കിലോമീറ്റർ ഭൂവിസ്തൃതി ഉണ്ടായിരുന്ന ആലപ്പാട് പഞ്ചായത്ത് ഇന്ന് 7.6 ചതുരശ്ര കിലോമീറ്ററായി ചുരുങ്ങിയിരിക്കുന്നത് അതീവ ഗുരതരാവസ്ഥയാണ് സൂചിപ്പിക്കുന്നത് . ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാൻ സംസ്ഥാന കേന്ദ്ര സർക്കാരുകൾ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവറലി ഷിഹാബ് തങ്ങൾ, സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം സമരത്തിന് ഐക്യദാർഡ്യം പ്രഖ്യപിച്ച് കൊണ്ട് ജനുവരി 16 ന് ആലപ്പാട് സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജനിച്ച് വീണ മണ്ണ് സംരക്ഷിക്കാൻ അവർ പോരാടുമ്പോൾ അവർക്കൊപ്പം നിൽക്കാൻ നമ്മൾ ഇനിയും മടി കാണിക്കരുത് . അത്രമേൽ ഭീകരമാണ് ആലപ്പാട്ടെ ചിത്രങ്ങൾ നമ്മളെ ബോധ്യപ്പെടുത്തുന്നത് .സുനാമി ദുരന്തം ഉണ്ടായപ്പോൾ ഏറ്റവും കൂടുതൽ ദുരിതം ഏറ്റ് വാങ്ങിയത് ആലപ്പാട് പഞ്ചായത്തായിലെ ജനങ്ങളായിരുന്നു .നിലവിൽ ആറായിരം കുടുംബങ്ങൾ മാത്രമാണ് ആലപ്പാടുള്ളത്. ഐ.ആർ.ഇ നടത്തി വരുന്ന ഖനനം ഈ രീതിയിൽ തുടർന്നാൽ ആലപ്പാട് പഞ്ചായത്ത് ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ, തൃക്കുന്നപ്പുഴ, പുറക്കാട് തുടങ്ങിയ പ്രദേശങ്ങളും ഭൂപടത്തിൽ നിന്നും ഇല്ലാതാകുമെന്നാണ് മനസിലാക്കാൻ കഴിഞ്ഞിട്ടുള്ളത് ഇത്തരമൊരു സാഹചര്യത്തിൽ സംസ്ഥാന കേന്ദ്ര സർക്കാരുകൾ ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കേണ്ടതാണെന്നും അതിജീവനത്തിനായി പോരാടുന്ന ആലപ്പാട് ജനതക്ക് യൂത്ത് ലീഗ് സംസ്ഥാന നേതൃത്വത്തിന്റെ എല്ലാ വിധ പിന്തുണയും ഉണ്ടാകമെന്ന് പി.കെ ഫിറോസ് പറഞ്ഞു .

ചന്ദ്രിക വെബ് ഡെസ്‌ക്‌: