X
    Categories: keralaNews

യൂത്ത്‌ലീഗ് ദക്ഷിണ മേഖല സമ്മേളനം നാളെ

സ്വത്വ രാഷ്ട്രീയം സാമൂഹ്യ പുരോഗതിക്ക് പ്രമേയത്തില്‍ മുസ്‌ലിം യൂത്ത്‌ലീഗ് ദക്ഷിണ മേഖല സമ്മേളനം നാളെ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നഗറില്‍ (കാംലോട്ട് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്റര്‍) നടക്കും. സമ്മേളനത്തിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

രാവിലെ 9.30ന് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തും. 10ന് ദേശീയ മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും. മുനവ്വറലി തങ്ങള്‍ അധ്യക്ഷത വഹിക്കും. ഓര്‍ഗനൈസിങ് സെക്രട്ടറി ഇ. ടി മുഹമ്മദ് ബഷീര്‍ എം.പി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി പി. എം.എ സലാം, വി. കെ ഇബ്രാഹിംകുഞ്ഞ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ പി. എച്ച്. അബ്ദുല്‍ സലാം ഹാജി, കെ. ഇ അബ്ദുറഹ്മാന്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് എ. എം നസീര്‍, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി. പി അഷ്‌റഫലി തുടങ്ങിയവര്‍ സംസാരിക്കും. പി. കെ ഫിറോസ് സ്വാഗതവും വൈസ് പ്രസിഡന്റ് കെ. എം മാഹീന്‍ നന്ദിയും പറയും.

11ന് ഫാസിസത്തിന്റെ വര്‍ത്തമാനവും പ്രതിരോധത്തിന്റെ സാധ്യതകളും സെഷനില്‍ മുസ്‌ലിംലീഗ് നിയമസഭാ പാര്‍ട്ടി ഡെപ്യൂട്ടി ലീഡര്‍ ഡോ. എം.കെ മുനീര്‍, കേരള യൂണിവേഴ്‌സിറ്റി അസിസ്റ്റന്‍ഡ് പ്രൊഫസര്‍ അഷ്‌റഫ് കടയ്ക്കല്‍, മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി പി. എം സാദിഖലി എന്നിവര്‍ സംസാരിക്കും. ഉച്ചക്ക് രണ്ടിന് ഹിജാബ് ഭരണഘടനയും രാഷ്ട്രീയവും സെഷനില്‍ തിരുവനന്തപുരം സി.ഡി.എസ് പ്രഫസര്‍ ഡോ. ജെ ദേവിക, വനിതാലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫര്‍, ലോയേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഷാ പ്രഭാഷണം നടത്തും. 3.30ന് നടക്കുന്ന സ്വത്വ രാഷ്ട്രീയം സാമൂഹ്യ പുരോഗതിക്ക് സെഷനില്‍ മുന്‍ എം.എല്‍.എ ടി.എ അഹമ്മദ് കബീര്‍, എഴുത്തുകാരന്‍ സണ്ണി എം കപിക്കാട് എന്നിവര്‍ പ്രസംഗിക്കും. 4.30ന് സമാപന സമ്മേളനം മുസ്‌ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ പി. കെ ഫിറോസ് കര്‍മരേഖ പ്രഖ്യാപനം നടത്തും.

മുസ്‌ലിംലീഗ് സംസ്ഥാന സെക്രട്ടറി കെ. എം ഷാജി മുഖ്യപ്രഭാഷണവും ദേശീയ ട്രഷറര്‍ പി. വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന സെക്രട്ടറിമാരായ ടി. എം സലിം, ബീമാപള്ളി റഷീദ്, ആലപ്പുഴ ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. എച്ച്. ബഷീര്‍കുട്ടി, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് എന്നിവര്‍ സംസാരിക്കും. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ട്രഷറര്‍ പി. ഇസ്മയില്‍, വൈസ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍, ആലപ്പുഴ ജില്ലാ പ്രസിഡന്റ് പി. ബിജു, ജനറല്‍ സെക്രട്ടറി ഷാഫി കാട്ടില്‍ എന്നിവര്‍ പങ്കെടുത്തു.

Chandrika Web: