X

യൂത്ത് ലീഗ് സഹന സമരത്തിന് പിന്തുണയുമായി കുട്ടികളുടെ ചങ്ങല

കോഴിക്കോട്: പിന്‍ വാതില്‍ നിയമനത്തിനെതിരെ പൊരുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിന്തുണയുമായി കോഴിക്കോട് കളക്ട്രേറ്റിനു മുന്നില്‍ നടക്കുന്ന അനിശ്ചിത കാല സഹന സമരം ആറാം ദിവസവും തുടരുന്നു. ഇന്ന് സമരത്തിന് പിന്തുണയുമായെത്തിയ നൂറു കണക്കിന് കുട്ടികള്‍ കളക്ട്രേറ്റിന് ചുറ്റും വലയം തീര്‍ത്തു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ മക്കളുള്‍പ്പെടെ ഐക്യദാര്‍ഢ്യയുമായെത്തിയത് ശ്രദ്ധേയമായി. പ്ലക്കാര്‍ഡുകളും സമര മുഖത്തെ ചിത്രങ്ങളുമേന്തിയാണ് കുട്ടികള്‍ പ്രതിഷേധിച്ചത്.

മുദ്രാവാക്യങ്ങള്‍ മുഴക്കിയും പ്രസംഗിച്ചും കുട്ടികള്‍ കളക്ട്രേറ്റിനു മുന്‍ വശം നിറഞ്ഞു നിന്നു. തുടര്‍ന്ന് കൈകള്‍ കോര്‍ത്ത് സമര പന്തല്‍ വരെ നടന്നു നീങ്ങി.
സഹന സമരത്തിന് നേതൃത്വം നല്‍കുന്ന പി.കെ ഫിറോസും നജീബ് കാന്തപുരവും കുട്ടി പ്രതിഷേധക്കാരെ പ്രത്യഭിവാദ്യം ചെയ്തു.
മുസ്ലിം യൂത്ത് ലീഗ് നേതാക്കളായ ആശിഖ് ചെലവൂര്‍, സാജിദ് നടുവണ്ണൂര്‍, കെ.കെ നവാസ് , കെ.എം.എ റഷീദ്, സി. ജാഫര്‍ സാദിഖ്, വി.കെ റഷീദ് മാസ്റ്റര്‍, എ.കെ ഷൗക്കത്തലി, എ. ഷിജിത് ഖാന്‍ , എസ്.വി ഷൗലിക്ക്, ശഫീഖ് അരക്കിണര്‍, റിയാസ് സലാം, ടി.പി.എം ജിഷാന്‍ പ്രസംഗിച്ചു.

 

Test User: