കല്‍പ്പറ്റ: മുട്ടില്‍ സൗത്ത് വില്ലേജില്‍ നടന്ന റവന്യൂ ഭൂമിയിലെ മരം കൊള്ളയുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിയോജകമണ്ഡലം യൂത്ത് ലീഗ് കമ്മിറ്റി ബുധനാഴ്ച്ച രാവിലെ 10 മണിക്ക് കല്‍പ്പറ്റ ഡി.എഫ്.ഒ ഓഫീസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കും . ആദിവാസികളടക്കമുള്ള സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചും ,കബളിപ്പിച്ചും കോടികളുടെ മരം കൊള്ള നടത്തുന്നതിന് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥന്‍ മരം മാഫിയ കൂട്ടുകെട്ട് പുറത്തു കൊണ്ടുവരുന്നതിന് സമഗ്രമായ അന്വേഷണം വേണമെന്നും യൂത്ത് ലീഗ് ആവശ്യപ്പെട്ടു .
പ്രതിഷേധ പരിപാടി ജില്ലാ യൂത്ത് ലീഗ് പ്രസിഡണ്ട് എംപി നവാസ് ഉദ്ഘാടനം ചെയ്യും. നിരപരാധികളായ ആദിവാസികള്‍ , മരം മുറി തൊഴിലാളികള്‍ എന്നിവര്‍ക്ക് എതിരെയാണ് നിലവില്‍ കേസെടുത്തത്. മരം കൊള്ളക്കായി കൂട്ടുനിന്ന ഉദ്യോഗസ്ഥരുടെ പേരില്‍ കേസെടുക്കാത്തതും ഈ കൊള്ളയിലെ ഒത്തുകളിയാണെന്ന് യൂത്ത് ലീഗ് കുറ്റപ്പെടുത്തി.