കണ്ണൂര്‍: രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയതിലൂടെ പ്രതിഷേധിക്കുന്നവരുടെ വായമൂടിക്കെട്ടും സംഘ്പരിവാര്‍ നീതികേടിനെതിരെ ഉയര്‍ന്നു യുവരോഷം. പ്രതിഷേധജ്വാല തീര്‍ത്ത് യൂത്ത് ലീഗ് നൈറ്റ് മാര്‍ച്ച്. പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ തുടരുന്ന ഭരണ കൂടഭീകരതെക്കെതിരെയാണ് മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി പ്രതിഷേധ നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചത്.
രാഹുല്‍ഗാന്ധിയെ പാര്‍ലമെന്റംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കിയ ഗുഢാലോചനക്കെതിരെ താക്കീതായിരുന്നു കണ്ണൂര്‍ സിറ്റിയില്‍ നിന്ന് ഗാന്ധി സര്‍ക്കിളിലേക്ക് നടത്തിയ യൂത്ത് ലീഗിന്റെ രാത്രി മാര്‍ച്ച്. പ്രതിഷേധത്തില്‍ മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അഡ്വ.അബ്ദുല്‍ കരീം ചേലേരി, സെക്രട്ടറി മഹമൂദ് അള്ളാംകുളം, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി സി.കെ മുഹമ്മദലി, ജില്ലാ പ്രസിഡന്റ് നസീര്‍ നല്ലൂര്‍, ജനറല്‍ സെക്രട്ടറി പി.സി നസീര്‍, ട്രഷറര്‍ അല്‍താഫ് മാങ്ങാടന്‍, അലിമംഗര, അബ്ദുലത്തീഫ് എടവച്ചാല്‍, എം.എ ഖലീലുല്‍ റഹ്മാന്‍, എസ്.കെ നൗഷാദ്, ഫൈസല്‍ ചെറുകുന്നോന്‍, കെ.കെ ഷിനാജ്, തസ്ലീം ചേറ്റംകുന്ന്, സലാം പൊയനാട്, യൂനുസ് പട്ടാടം, സൈനുല്‍ ആബിദ്, ഷംസീര്‍ മയ്യില്‍, സി.എം ഇസുദ്ദീന്‍, അസ്ലം പാറേത്ത്, സി.കെ നജാഫ്, ഷജീര്‍ ഇഖ്ബാല്‍, നസീര്‍ പുറത്തീല്‍, ജാസിര്‍ പെരുവണ പങ്കെടുത്തു.
സമാപന പരിപാടി മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി ഉദ്ഘാടനം ചെയ്തു. നസീര്‍ നല്ലൂര്‍ അധ്യക്ഷനായി. മുസ്ലിംലീഗ് നേതാക്കളായ മഹമൂദ് അള്ളാംകുളം, കെ.എ ലത്തീഫ്, ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, ടി.കെ നൗഷാദ്, ഷക്കീര്‍ മൗവഞ്ചേരി പങ്കെടുത്തു.