കോഴിക്കോട്: സി.പി.എം പാര്‍ട്ടിയുടെയും നേതാക്കളുടെയും നേതൃത്വത്തില്‍ നടക്കുന്ന പി.എസ്.സി വില്‍പ്പനക്കും അതിന്റെ മറവില്‍ നടക്കുന്ന കൊള്ളക്കുമെതിരെ മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് വൈകുന്നേരം 4 മണിക്ക് വിചാരണ സദസ്സ് സംഘടിപ്പിക്കും.
വൈകീട്ട് 4മണിക്ക് കോഴിക്കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തു വെച്ച് നടക്കുന്ന പരിപാടി മുസ്‌ലിം യൂത്ത് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ. ഫൈസല്‍ ബാബു ഉല്‍ഘാടനം ചെയ്യും. സംസ്ഥാന ട്രഷറര്‍ പി ഇസ്മായില്‍, ദേശീയ ഭാരവാഹികളായ സാജിദ് നടുവണ്ണൂര്‍, ആഷിക് ചെലവൂര്‍, സംസ്ഥാന ഭാരവാഹികളായ ടി.പി.എം ജിഷാന്‍, ഫാത്തിമ തെഹ്‌ലിയ തുടങ്ങിയവര്‍ പ്രസംഗിക്കും.
കോഴിക്കോട് ജില്ലയില്‍ സി.പി.എം നേതാക്കളുടെയും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന്റെയും നേതൃത്വത്തിലാണ് പി.എസ്.സി മെമ്പര്‍ സ്ഥാനങ്ങള്‍ കച്ചവടമാക്കുന്നത്. ലക്ഷങ്ങള്‍ നല്‍കി മെമ്പര്‍സ്ഥാനം കൈക്കലാക്കുന്നവര്‍ ഇതെ പി.എസ്.സി വഴി തന്നെ മുടക്ക് മുതല്‍ തിരിച്ചുപിടിക്കാനുള്ള ശ്രമം തീര്‍ത്തും അന്യായമായ നിയമനങ്ങള്‍ക്ക് അവസരമൊരുക്കും. പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയും നേതാക്കളും ഭരണ സംവിധാനങ്ങളും പി.എസ്.സിയുടെ സുതാര്യത തകര്‍ക്കുകയാണ്. ഇതിനെതിരെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് മിസ്ഹബ് കീഴരിയൂരും ജനറല്‍ സെക്രട്ടറി ടി. മൊയ്തീന്‍ കോയയും പറഞ്ഞു.