X
    Categories: CultureMoreNewsViews

നജ്മല്‍ ബാബുവിന്റെ സംസ്‌കാരം: യൂത്ത്‌ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി

തിരുവനന്തപുരം: നജ്മല്‍ ബാബുവിന്റെ ആഗ്രഹത്തിന് വിരുദ്ധമായി അദ്ദേഹത്തിന്റെ മയ്യിത്ത് സംസ്‌കരിച്ചതിനെതിരെ മുസ്‌ലിം യൂത്ത്‌ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ജീവിക്കാനുള്ള അവകാശം മാത്രമല്ല മരിക്കാനുള്ള അവകാശമുണ്ടെന്ന് പല വിധിന്യായത്തിലും സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. മരണാനന്തര ചടങ്ങുകള്‍ എങ്ങിനെ നടത്തണമെന്ന് ഒരാള്‍ ആഗ്രഹം പ്രകടിപ്പിച്ചാല്‍ അത് നടത്താനുള്ള ഉത്തരവാദിത്തം സ്‌റ്റേറ്റിനാണ്. ഭരണഘടന ഉറപ്പു നല്‍കുന്ന മൗലികാവകാശമാണത്. ആ അവകാശം പോലും വകവെച്ചു തരില്ലെന്നാണോ പിണറായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നത്?-യൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് ചോദിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: