X
    Categories: CultureMoreNewsViews

വിശ്വാസികളുടെ പൗരാവകാശം: യൂത്ത്‌ലീഗ് നിയമപോരാട്ടം വിജയം

കൊച്ചി: ഒരു വ്യക്തി സ്വയം തെരെഞ്ഞെടുക്കുന്ന മതത്തിനും, വിശ്വാസത്തിന് അനുസരിച്ച് ജീവിക്കാനും, പ്രസ്തുത മതത്തിന്റെ ഭാഗമാണ് വ്യക്തിയെന്ന് സാക്ഷ്യപടുത്താന്‍ തഹസിദര്‍മാര്‍ക്ക് അധികാരം നല്‍കി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് അഡ്വ. പി.ഇ സജല്‍ മുഖേന നല്‍കിയ ഹര്‍ജിയില്‍ നിയമ നിര്‍മാണം നടത്താത്തതില്‍ ഹൈക്കോടതി സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഭരണഘടനാപരമായ വിശ്വാസ അവകാശങ്ങളും, ശരീഅത്ത് നിയമങ്ങളും, നിലനില്‍ക്കുന്നുണ്ടെങ്കിലും ഇസ്ലാം മതം സ്വീകരിക്കുന്ന ഒരു വ്യക്തിക്ക് മുസ്ലിമാണ് എന്ന് ഓദ്യേഗികമായി സാക്ഷ്യപ്പെടുത്തി നല്‍കാന്‍ നലവില്‍ സംസ്ഥാനത്ത് നിയമം നിലവിലില്ല. മരണാനന്തര കര്‍മ്മങ്ങള്‍ വ്യക്തിയുടെ വിശ്വാസ പ്രകാരം നടത്താന്‍ സര്‍ക്കാര്‍ നിയമ നിര്‍മ്മാണം നടത്തണം, ഭണഘടന വിഭാവനം ചെയുന്ന അവകാശങ്ങള്‍ക്കനുസരിച്ച് ഏതൊരു വ്യക്തിക്കും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനും, മരണവും മരണാനന്തര കര്‍മ്മങ്ങള്‍ ഏത് രീതിയില്‍ വേണമെന്ന തീരുമാനിക്കാനുള്ള അവകാശം വ്യക്തിക്ക് തന്നെയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിന്നു.

കൊടുങ്ങല്ലൂരില്‍ മരണപ്പെട്ട സമൂഹിക പ്രവര്‍ത്തകന്‍ നജ്മല്‍ ബാബുവിന്റെ മരണാനന്തര ചടങ്ങുകള്‍ വിശ്വാസത്തിന് വിരുദ്ധമായി നടത്തിയതും, ഇത്തരം കാര്യങ്ങള്‍ ഒറ്റപ്പെട്ട സംഭവമല്ലന്നും ഹര്‍ജിയില്‍ പറയുന്നു. വ്യക്തി സ്വമേധേയ ഒരു മതത്തില്‍ നിന്നും മറ്റൊരു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്താല്‍ ആ വ്യക്തിയുടെ സ്വാതന്ത്ര്യങ്ങളും, അവകാശങ്ങളും ഇല്ലാതാവുന്നില്ലന്നും, അത്തരം അവകാശങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ നിലവില്‍ സംസ്ഥാനത്ത് നിയമത്തിലധിഷ്ഠിധമായ സംവിധാനമില്ല. നിയമ നിര്‍മ്മാണത്തിലൂടെ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപെടുന്നു. നേരെത്തെ ഹരജി പരിഗണിച്ചപ്പോള്‍, മതപരിവര്‍ത്തനം നടത്തിയ വ്യക്തികളുടെ മരണാനന്തര കര്‍മ്മങ്ങള്‍ വ്യക്തിയുടെ വിശ്വാസ പ്രകാരം നടത്താന്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു എന്ന് ഹൈക്കോടതി ചോദിച്ചിരിന്നു. പൗരാവകാശം എന്നത് ഒരു വ്യക്തിയുടെ മരണത്തോടെ അവസാനിക്കുന്ന ഒന്നല്ല. ഭണഘടന വിഭാവനം ചെയുന്ന അവകാശങ്ങള്‍ക്കനുസരിച്ച് ഏതൊരു വ്യക്തിക്കും അവരവരുടെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനും, മരണവും മരണാനന്തര കര്‍മ്മങ്ങള്‍ ഏത് രീതിയല്‍ വേണമെന്ന തീരുമാനിക്കാനുള്ള അവകാശം വ്യക്തിക്ക് തന്നെയാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ചന്ദ്രിക വെബ് ഡെസ്‌ക്‌: