കോഴിക്കോട്: റഷ്യന്‍ അധിനിവേശത്തിന്റെ ഭാഗമായി യുക്രെയ്നില്‍ ഭയ വിഹ്വലരായി കുടുങ്ങി കിടക്കുന്ന ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്ലിം യൂത്ത്ലീഗ് ഇന്ന് യുദ്ധ വിരുദ്ധ സായാഹ്നം സംഘടിപ്പിക്കും.
യുദ്ധത്തില്‍ വിജയികളില്ല ഇരകള്‍ മാത്രമാണെന്നും, മാനവരാശിക്ക് തീരാ ദുരിതങ്ങള്‍ മാത്രം സമ്മാനിക്കുന്നതാണ് ഓരോ യുദ്ധവുമെന്നും മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ജനറല്‍ സെക്രട്ടറി പി. കെ ഫിറോസും പറഞ്ഞു. നിയോജക മണ്ഡലം തലത്തില്‍ വൈകിട്ട് നാല് മണിക്കാണ് യുദ്ധ വിരുദ്ധ സായാഹ്നം നടക്കുക.