മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ വൈസ് പ്രസിഡൻറും ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ നിയമകാര്യങ്ങളിൽ ആക്ടിവിസ്റ്റുമായ അഡ്വ. ഷിബു മീരാൻ വെള്ളിയാഴ്ച യാംബുവിൽ ‘സമകാലിക കേരള രാഷ്ട്രീയം’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും.
കെ.എം.സി.സി യാംബു സെൻട്രൽ കമ്മിറ്റി ആഭിമുഖ്യത്തിൽ കെ.എം.സി.സി ഓഫിസ് ഓഡിറ്റോറിയത്തിൽ രാത്രി എട്ടിന് സംഘടിപ്പിക്കുന്ന പൊതുപരിപാടിയിൽ ‘ഗോൾഡൻ അച്ചീവ്മെൻറ് അവാർഡ് ദുബൈ-കേരള 2024’ നേടിയ യാംബുവിലെ സിറാജ് മുസ്ലിയാരകത്തിനെ ആദരിക്കുമെന്നും സംഘാടകർ അറിയിച്ചു.