X

പുലിമുരുകന്‍ കാണാനെത്തിയ യുവാവ് കുത്തേറ്റു മരിച്ചു

ചങ്ങനാശ്ശേരി:മോഹന്‍ലാല്‍ ചിത്രം പുലിമുരുകന്‍ കാണാനെത്തിയ യുവാവ് കുത്തേറ്റു മരിച്ചു. ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. ചങ്ങനാശ്ശേരി അഭിനയ തിയേറ്ററില്‍ ചിത്രം കാണാനെത്തുകയായിരുന്ന കുന്നുംപുറം മുരിങ്ങവന മനുമാത്യുവാണ് (33) കത്തികൊണ്ട് കുത്തേറ്റ് കൊല്ലപ്പെട്ടത്.

ജനാധിപത്യ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് കൂടിയാണ് കൊല്ലപ്പെട്ട മനുമാത്യു. എം.ജെ മാത്യുവാണ് പിതാവ്. പുലിമുരുകന്‍ ചിത്രത്തിന്റെ ടിക്കറ്റ് കരിഞ്ചന്തയില്‍ വില്‍ക്കുന്നവരുമായുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്നാണ് കരുതപ്പെടുന്നത്.

പെരുന്ന രണ്ടാം നമ്പര്‍ ബസ്റ്റാന്റിനോട് ചേര്‍ന്ന് പാര്‍ക്കിങ് ഏരിയയിലാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ചങ്ങനാശ്ശേരി ഡിവൈഎസ്പി വി അജിത്തിന്റെ നേതൃത്വത്തില്‍ വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Web Desk: