വയറുവേദന കലശലായ യുവാവ് യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ നടത്തി. വിപണിയിൽ നിന്ന് സർജിക്കൽ ബ്ലേഡും സൂചിയും നൂലുമെല്ലാം വാങ്ങി, ബുധനാഴ്ചയാണ് രാജ ബാബു എന്ന 32കാരൻ സ്വന്തം വയറുകീറിയത്. വൃന്ദാവനടുത്തുള്ള സുൻരഖ് ഗ്രാമവാസിയാണ് ഇയാൾ.
കൈക്രിയക്ക് പിന്നാലെ നില മോശമായതിനെ തുടർന്ന് ബുധനാഴ്ച ബാബുവിന്റെ ബന്ധു രാഹുൽ ഇയാളെ ജില്ല ആശുപത്രിയിലാക്കി. ജില്ല ആശുപത്രിയിൽനിന്നും പ്രാഥമിക ചികിത്സ നൽകിയ ശേഷം അവിടത്തെ ഡോക്ടർ ബാബുവിനെ ആഗ്രയിലെ മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.
എന്നാൽ, മെഡിക്കൽ കോളജിലേക്ക് പോകാതെ ബാബു വീട്ടിലേക്ക് മടങ്ങി. ബാബുവിന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് രാഹുൽ പിന്നീട് ഡോക്ടർമാരെ അറിയിച്ചു. ബാബു വയറിന്റെ പുറം ഭാഗം മാത്രമാണ് കീറിയതെന്നും ആന്തരാവയവങ്ങൾക്ക് മുറിവ് പറ്റിയിട്ടില്ലെന്നും ഡോക്ടർമാർ പറഞ്ഞു.