കോട്ടയം ത്യക്കോടിത്താനത്ത് സിപിഎം ഗ്രാമപഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ വീടു കേറി ആക്രമണം.യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി മനുകുമാര്‍, ബ്ലോക്ക് സെക്രട്ടറി ആന്റോ ആന്റണി എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
ഇന്നലെ അര്‍ദ്ധരാത്രിയോടെയാണ് സംഭവം. യൂത്ത് കോണ്‍ഗ്രസിന്റെ ഒരു യൂണിറ്റ് മണികണ്ഠവയല്‍ എന്ന പ്രദേശത്ത് ആരംഭിച്ചതമായി ബന്ധപ്പെട്ട തര്‍ക്കമാണ് തര്‍ക്കത്തില്‍ കലാശിച്ചത്.
സിപിഎം പഞ്ചായത്ത് അംഗം ബൈജു വിജയന്റെ നേതൃത്വത്തിലുള്ള 60 അംഗ സംഘമാണ് രാത്രിയില്‍ വീടുകയറി ആക്രമിച്ചത്.
സംഭവത്തില്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.സിപിഎം പഞ്ചായത്ത് അംഗം ബൈജു വിജയന്‍ അടക്കം ആറു പേര്‍ക്കെതിരെയാണ് നിലവില്‍ കേസെടുത്തിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.