X

കോഴിക്കോട് കെറെയിലിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം; ജലപീരങ്കി പ്രയോഗിച്ച് പൊലീസ്

കെറെയിലിനെതിരെ കോഴിക്കോട് കലക്ട്രേറ്റ് വളപ്പില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് നേരെ പൊലീസ് ജല പീരങ്കി പ്രയോഗിച്ചു. പ്രതീകാത്മകമായി കെ റെയില്‍ കുറ്റി സ്ഥാപിക്കാനെത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ജലപീരങ്കി പ്രയോഗിച്ചത്.
കലക്ട്രേറ്റിന് പുറത്ത് സ്ഥാപിച്ച ബാരിക്കേഡുകള്‍ മറികടക്കാനുള്ള യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശ്രമത്തിനിടെയാണ് ജലപീരങ്കി പ്രയോഗിച്ചത്.

രണ്ടു തവണ പൊലീസ് പ്രവര്‍ത്തകര്‍ക്കെതിരെ ജലപീരങ്കി പ്രയോഗിച്ചു. പിന്നാലെ പൊലീസ് രണ്ടു തവണ ഗ്രനേഡും പ്രയോഗിച്ചു. പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തത് ടി. സിദ്ധീഖ് എം.എല്‍.എയാണ്. സിദ്ധീഖ് അടക്കമുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്തു. കെറെയിലിനെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പ്രതിഷേധമാണ് നടക്കുന്നത്. പാലക്കാട്, തൃശൂര്‍ കലക്ടറേറ്റുകള്‍ക്ക് മുന്നിലും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച് സംഘടിപ്പിച്ചു. തൃശൂരില്‍ ലാത്തിച്ചാര്‍ജ് നടന്നു.

Test User: