ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വയനാട്ടിലെ ദുരിതബാധിതര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കാന്‍ ആദ്യ ചുവടുവെച്ച് യൂത്ത് കോണ്‍ഗ്രസ്. വാടക വീട് സ്വമേധയാ കണ്ടെത്തി 5 കുടുംബങ്ങള്‍ക്ക് വീട്ടിലേക്ക് വേണ്ട എല്ലാ സാധനങ്ങളും എത്തിച്ചുനല്‍കി. ചൂരല്‍മല സ്വദേശിയായ അനില്‍ കുമാറിന്റെ കുടുംബത്തിന് അമ്മയടക്കം അഞ്ചുപേരുടെ ജീവനാണ് ദുരന്തത്തില്‍ നഷ്ടമായത്.
ആശുപത്രിയില്‍ നിന്നും മടങ്ങിയ അനില്‍ കുമാറും അനിയന്‍ അനീഷും സ്വമേധയാ വാടക വീട് കണ്ടെത്തി. അവിടേക്ക് ആവശ്യമായ ഗൃഹോപകരണങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് എത്തിച്ചു.വീട്ടിലേക്ക് ആവശ്യമായ കട്ടില്‍, കിടക്ക, അലമാര, ടീപ്പോ, ഡൈനിങ്ങ് ടേബിള്‍, കുക്കര്‍, പത്രങ്ങള്‍ എന്നിവയെല്ലാം വീട്ടിലെത്തി. ആശുപതിവിട്ടുവരുന്നവര്‍ക്ക് ക്യാമ്പുകളില്‍ കിടക്കാന്‍ പ്രയാസമുണ്ട് പലര്‍ക്കും മുറിവുകള്‍ ഉണങ്ങി വരുന്നതേയുള്ളു. 50 വാടക വീടുകളിലേക്ക് വേണ്ട എല്ലാ സാധനങ്ങളും എത്തിക്കുകയെന്നാണാണ് യൂത്ത് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
‘യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 50 വീടൊരുക്കല്‍ എന്ന പദ്ധതിയുടെ ഭാഗമായി ക്യാംപില്‍ നിന്ന് വാടക വീട്ടിലേക്ക് മാറിയ കുടുംബങ്ങള്‍ക്കാവശ്യമായ ഗ്രഹോപകരണങ്ങളും അടുക്കള സാധനങ്ങളും സ്‌കൂള്‍ കിറ്റും നല്കുന്ന പരിപാടിക്ക് 5 വീടുകളൊരുക്കിയിന്ന് തുടക്കമായി.
ഇത് ഒരു കുടുംബത്തില്‍ 5 പേര്‍ മരണപ്പെടുകയും 2 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്ത അനില്‍കുമാറിന്റെ വീടാണ്… നിങ്ങള്‍ക്ക് കഴിയുന്നത് പോലെ ആ കുടുംബത്തെ നേരിട്ടു സഹായിക്കുമല്ലോ’ എന്നും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്കില്‍ കുറിച്ചത്
വീടൊരുക്കി യൂത്ത് കോണ്‍ഗ്രസ്സ്.
യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച 50 വീടൊരുക്കല്‍ എന്ന പദ്ധതിയുടെ ഭാഗമായി ക്യാംപില്‍ നിന്ന് വാടക വീട്ടിലേക്ക് മാറിയ കുടുംബങ്ങള്‍ക്കാവശ്യമായ ഗ്രഹോപകരണങ്ങളും അടുക്കള സാധനങ്ങളും സ്‌കൂള്‍ കിറ്റും നല്കുന്ന പരിപാടിക്ക് 5 വീടുകളൊരുക്കിയിന്ന് തുടക്കമായി.
ഇത് ഒരു കുടുംബത്തില്‍ 5 പേര്‍ മരണപ്പെടുകയും 2 പേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്ത അനില്‍കുമാറിന്റെ വീടാണ്… നിങ്ങള്‍ക്ക് കഴിയുന്നത് പോലെ ആ കുടുംബത്തെ നേരിട്ടു സഹായിക്കുമല്ലോ..??