തിരുവല്ല: തിരുവല്ല റെയില്‍വേ സ്‌റ്റേഷനില്‍ കഞ്ചാവുമായി യുവാവ് പൊലീസ് പിടിയിലായി. ഒരു കിലോ ഗ്രാം കഞ്ചാവുമായി കുറ്റപ്പുഴ സ്വദേശിയായ അഖില്‍ ബാബു (22) ആണ് പൊലീസ് പിടിയിലായത്.
ഇന്ന് രാവിലെ പത്തരയോടെ എറണാകുളത്ത് നിന്ന് ഗുരുവായൂര്‍ എക്‌സ്പ്രസിലാണ് പ്രതി തിരുവല്ല റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയത്. ട്രെയിനില്‍നിന്നും ഇറങ്ങി വീട്ടിലേക്ക് പോകും വഴി ഡാന്‍സാഫ് സംഘവും തിരുവല്ല പൊലീസും ചേര്‍ന്ന് പിടികൂടുകയായിരുന്നു.