മാതാവിന്റെ ഡയാലിസിസിനു പണം കണ്ടെത്താന്‍ കള്ളക്കടത്തില്‍ കണ്ണിയായ യുവാവ് നെടുമ്പാശേരി വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയില്‍. മലപ്പുറം സ്വദേശി നിസാമുദീനാണ് 50 ലക്ഷം രൂപ വില വരുന്ന 1060 ഗ്രാം സ്വര്‍ണവുമായി പിടിയിലായത്.
13 വര്‍ഷമായി ജിദ്ദയില്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന ഇയാള്‍, ഉമ്മയുടെ ചികിത്സയ്ക്ക് പണം അത്യാവശ്യമായി വന്നപ്പോള്‍ സ്വര്‍ണക്കടത്തില്‍ പങ്കാളിയാവുകയായിരുന്നെന്നാണ് കസ്റ്റംസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്. സ്വര്‍ണം കടത്തിയാല്‍ യാത്രക്കൂലിയും 25000 രൂപയും നല്‍കാമെന്ന് ഒരു സുഹൃത്ത് അറിയിച്ചതിനെ തുടര്‍ന്നാണ് സംഘത്തിന്റെ ഭാഗമായത്. മലദ്വാരത്തിനകത്ത് നാല് ക്യാപ്സ്യൂളുകളാക്കിയാണ് സ്വര്‍ണം ഒളിപ്പിയത്. ഡി.ആര്‍.ഐക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് കസ്റ്റംസ് ഇയാളെ പിടികൂടിയത്.