ഫെയ്‌സ്ബുക്ക് 8 എന്ന പേരിലാണ് ഇത്തവണ കമ്പനിയുടെ വാര്‍ഷിക സംഗമം നടക്കുന്നത്.
വിപ്ലവകരമായ കുതിച്ചു ചാട്ടങ്ങളെ കുറിച്ചാണ് കമ്പനി ആലോചിക്കുന്നത്. മനുഷ്യബുദ്ധിയല്‍ തത്സമയം നിയന്ത്രിക്കപ്പെടുന്ന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്നതിനുള്ള ശ്രമത്തിലാണ് ഫെയ്‌സ്ബുക്ക്.
നമ്മുടെ ബുദ്ധയില്‍ അനുനിമിഷം ഉണ്ടായിത്തീരുന്ന തരംഗങ്ങള്‍ക്ക് നാല് HD സിനിമകള്‍ നിര്‍മ്മിക്കാനാവശ്യമായ ശക്തിയുണ്ട്. എന്നാല്‍ കേവലം സംസാരം വഴി മാത്രമേ ഇതു പുറത്തു വരുന്നുള്ളൂ. അതിനാല്‍ ഈ തരംഗങ്ങളെ മറ്റു മാധ്യമങ്ങള്‍ വഴി പുറത്തെടുത്ത് ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയെ കുറിച്ചാണ് ഫെയ്‌സ്ബുക്ക് ആലോചിക്കുന്നത്.
ഈ സാങ്കേതികവിദ്യയുടെ വികാസത്തിന് ബുദ്ധിയുടെ തരംഗങ്ങളെ മനസ്സിലാക്കിയെടുക്കലും അത് പകര്‍ത്തലും വലിയ വെല്ലുവിളിയാണ്.