ഇടുക്കി മൂന്നാറില്‍ വീണ്ടും വാഹനത്തില്‍ യുവാക്കളുടെ സാഹസിക യാത്ര. മാട്ടുപ്പെട്ടി ടോപ് സ്റ്റേഷന്‍ റോഡിലാണ് യുവാക്കള്‍ വാഹനത്തില്‍ അഭ്യാസ പ്രകടനം നടത്തിയത്. കാറിന്റ മുന്‍വശത്തും പിന്‍വശത്തുമായി വിന്‍ഡോയില്‍ ഇരുന്നാണ് അപകട യാത്ര. ഇന്നലെയും വാഹനത്തില്‍ സമാനരീതിയില്‍ സാഹസകയാത്ര നടത്തിയിരുന്നു. ഇത്തരത്തിലുള്ള അപകട യാത്രകള്‍ തടയാന്‍ പരിശോധന കര്‍ശനമാക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.
മൂന്നാറില്‍ വീണ്ടും വാഹനത്തില്‍ സാഹസിക യാത്ര നടത്തി യുവാക്കള്‍
Ad

